KeralaLatest News

പ്രധാനമന്ത്രി നരേന്ദ്ര മോദി കേരളത്തിലേയ്ക്ക്

ന്യൂഡല്‍ഹി: ലോക്‌സഭ തെരഞ്ഞെടുപ്പിന്റെ ഭാഗമായി എന്‍ഡിഎയുടെ പ്രചാരണങ്ങള്‍ക്ക് ആവേശം നല്‍കാന്‍ പ്രധാനമന്ത്രി നരേന്ദ്ര  മോദി കേരളത്തില്‍ എത്തു. ഈ മാസം 12-നാണ് മോദി കേരളത്തില്‍ എത്തുക. തുടര്‍ന്ന് തിരുവനന്തപുരത്തും കോഴിക്കോടും നടക്കുന്ന തെരഞ്ഞെടുപ്പ് റാലികളില്‍ അദ്ദേഹം പങ്കെടുക്കും.

അതേസമയം കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ഇന്ന് വയനാട്ടില്‍ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു. തുറന്ന ജീപ്പില്‍ കളക്ട്രേറ്റില്‍ എത്തിയ രാഹുലിനെ പ്രിയങ്കയും അനുഗമിച്ചിരുന്നു. ജില്ലാ കളക്ടര്‍ മുമ്പാകെ പത്രിക സമര്‍പ്പിച്ച ശേഷം അതേ വാഹനത്തില്‍ റോഡ് ഷോ നടത്തി.

shortlink

Related Articles

Post Your Comments

Related Articles


Back to top button