Latest NewsGulf

ലോകത്തിലെ ഏറ്റവും വലിയ ടൂറിസം പദ്ധതി ഒരുങ്ങുക ചെങ്കടൽ തീരത്ത്

താത്കാലിക റോഡുകൾ, താമസ കേന്ദ്രങ്ങൾ, കടൽകരയിൽ നടപ്പാതകള്‍, ഹെലിപ്പാട് തുടങ്ങിയവയാണ് ചെങ്കടല്‍ പദ്ധതി നടപ്പിലാക്കുന്നതിെൻറ പ്രാഥമിക പ്രവര്‍ത്തനങ്ങള്‍. കോടികൾ ചെലവ് വരുന്ന പദ്ധതി പൂർത്തിയാകുന്നതോടെ, ചെങ്കടൽ തീരത്ത് നടപ്പിലാക്കാൻ പോകുന്ന ഏറ്റവും വലിയ ടൂറിസം പദ്ധതി എന്നതിനു പുറമെ ലോകത്തിലെ തന്നെ ഏറ്റവും വലിയ ടൂറിസം പദ്ധതിയായി ഇത് മാറും.

2022 ഓടെ പൂർത്തിയാകുന്ന ചെങ്കടല്‍ പദ്ധതി സൗദി അറേബ്യയുടെ പടിഞ്ഞാറെ തീരപ്രദേശത്ത് 28,000 ചതുരശ്ര കിലോമീറ്ററിലാണ് നിര്‍മ്മിക്കുന്നത്.14 വൻകിട ഹോട്ടലുകളോട് കൂടിയ ‘റെഡ് സീ’ പദ്ധതി 70,000ത്തോളം തൊഴിലവരസമുണ്ടാക്കുമെന്നും എണ്ണയിതര വരുമാനം വർധിപ്പിക്കുമെന്നുമാണ് പ്രതീക്ഷ. സ്വകാര്യ മേഖലകൾക്ക് നിക്ഷേപത്തിനും ടൂറിസം മേഖലക്ക് വികസനത്തിനും അവസരമൊരുക്കുമ്പോഴും, രാജ്യത്തെ പരിസ്ഥിതിയും, സാംസ്കാരിക പൈതൃകവും കാത്തു സൂക്ഷിക്കുന്നതുമായിരിക്കും പദ്ധതി. സ്ഥലത്തെ 90 ദ്വീപുകളിൽ 22 എണ്ണം വികസിപ്പിക്കും. ആദ്യഘട്ടത്തിൽ അഞ്ച് ദ്വീപുകളിലായി 14 ഹോട്ടലുകളാണ് ഒരുക്കുക.

shortlink

Related Articles

Post Your Comments

Related Articles


Back to top button