Latest NewsKeralaNews

തീരദേശവാസികളെ ആശങ്കയിലാഴ്ത്തി കടല്‍ ഉള്‍വലിഞ്ഞു, മുമ്പ് കടല്‍ പിന്‍വലിഞ്ഞത് സുനാമിക്ക് തൊട്ട് മുമ്പെന്ന് നാട്ടുകാര്‍

ആലപ്പുഴ: സംസ്ഥാനത്ത് കടല്‍ 50 മീറ്ററോളം ഉള്‍വലിഞ്ഞു. ആലപ്പുഴ ജില്ലയിലെ പുറക്കാടാണ് സംഭവം. പുറക്കാട് മുതല്‍ തെക്കോട്ട് 300 മീറ്ററോളം ഭാഗത്താണ് കടല്‍ ഉള്‍വലിഞ്ഞത്. ഇതോടെ ആശങ്കയിലാണ് പ്രദേശത്തെ മല്‍സ്യത്തൊഴിലാളികള്‍. അതേസമയം, കടല്‍ ഉള്‍വലിഞ്ഞതിന് എന്താണ് കാരണമെന്ന് വ്യക്തമല്ല.

Read Also: കോൺ​ഗ്രസ് തെലങ്കാനയെ അവരുടെ പുതിയ എടിഎമ്മാക്കി, ആഞ്ഞടിച്ച് പ്രധാനമന്ത്രി

ഇന്ന് രാവിലെയാണ് തീരദേശവാസികള്‍ സംഭവം കണ്ടത്. കടല്‍ ഉള്‍വലിഞ്ഞ നിലയില്‍ കാണുകയായിരുന്നു. നേരത്തെ, രണ്ട് തവണയാണ് ഇത്തരത്തിലുള്ള പ്രതിഭാസം കണ്ടതെന്ന് മത്സ്യത്തൊഴിലാളികള്‍ പറയുന്നു. സുനാമിക്ക് മുമ്പും ചാകരയ്ക്ക് മുമ്പുമാണ് നേരത്തെ കടല്‍ ഉള്‍വലിഞ്ഞതായി കണ്ടിട്ടുള്ളത്. എന്നാല്‍ ഇത് ചാകരയ്ക്ക് മുമ്പുള്ള ഉള്‍വലിയലാണെന്ന നിഗമനത്തിലാണ് മത്സ്യത്തൊഴിലാളികള്‍. അതേസമയം, ആശങ്കയും ഉയരുന്നുണ്ട്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button