Latest NewsKerala

ആര്‍സിസിയില്‍ സൗജന്യ ഭക്ഷണ വിതരണം നടത്തി ‘അന്നം അമൃതം’ പദ്ധതി

തിരുവനന്തപുരം :  റീജിയണല്‍ ക്യാന്‍സര്‍ സെന്ററില്‍ രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കും സൗജന്യ ഭക്ഷണ വിതരണം നടത്തി ‘അന്നം അമൃതം’ പദ്ധതി. . 300ല്‍ അധികം പേര്‍ക്കാണ് ‘അന്നം അമൃതം പദ്ധതിയിലൂടെ ഭക്ഷണം നല്‍കുന്നത്. എല്ലാ മാസവും ആദ്യത്തെ വെള്ളിയാഴ്ചകളിലാണ് ആര്‍സിസിയില്‍ സൗജന്യ ഭക്ഷണ വിതരണം നടത്തുന്നത്. ബൈജു നെല്ലിമൂട് ആണ് അന്നം അമൃതം പദ്ധതിയുടെ മുന്‍പന്തിയില്‍ പ്രവര്‍ത്തിക്കുന്നത്.

സമൂഹത്തിലെ കാരുണ്യപ്രവര്‍ത്തനത്തിന് സഹായം നല്‍കുന്ന നിരവധി പേരാണ് ഇതിനുളള സാമ്പത്തിക സഹായം നല്‍കുന്നത്. നിരവധി ആളുകളാണ് ആര്‍സിസിയില്‍ ചികിത്സ തേടിയെത്തുന്നത്. ഇവര്‍ക്ക് ഒരു കെെ സഹായമാകട്ടെ എന്ന് കരുതിയാണ് അന്നം അമൃതം’ പദ്ധതി ഉയര്‍ത്തിക്കൊണ്ട് വന്നതെന്ന് ബൈജു പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button