Latest NewsIndia

ജമ്മു കശ്മീരില്‍ അര്‍ഹതയില്ലാത്ത 919 പേരുടെ സുരക്ഷാ സൗകര്യങ്ങള്‍ കേന്ദ്രം പിൻവലിച്ചു

ശ്രീനഗര്‍: ജമ്മു കശ്മീരില്‍ അര്‍ഹതയില്ലാത്ത 919 പേരുടെ സുരക്ഷാ സൗകര്യങ്ങളള്‍ പിന്‍വലിച്ചതായി കേന്ദ്ര സര്‍ക്കാര്‍. ഇവര്‍ക്ക് സുരക്ഷാ ജോലികളില്‍ ഏര്‍പ്പെട്ടിരുന്ന 2,768 പോലീസുകാരെയും 389 സര്‍ക്കാര്‍ വാഹനങ്ങളെയും കേന്ദ്ര സര്‍ക്കാര് തിരിച്ചു വിളിച്ചിട്ടുണ്ട്. കേന്ദ്ര ആഭ്യന്ത്ര മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്.രാജ്യത്തെ 22 വിഘടന വാദികള്‍ക്കുള്ള സുരക്ഷയും ഇതോടൊപ്പം പിന്‍വലിച്ചിരുന്നു. രാജ്യ വിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ക്കുള്ള ശക്തമായ മറുപടിയാണ് ഇതെന്നും കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു.

സെനികര്‍ക്കും അര്‍ധ സൈനികര്‍ക്കും ഭയമില്ലാതെ സഞ്ചരിക്കാനായി എല്ലാ ആഴ്ചയിലെയും രണ്ട് ദിവസം പകല്‍ സമയത്ത് കാശ്മീരിലെ പ്രധാന പാതയില്‍ പൊതുജനത്തിന് സഞ്ചാരം വിലക്കിയിട്ടുണ്ട്. ദേശീയപാതയില്‍ ജമ്മുവിലെ ഉദ്ധംപുരില്‍ നിന്ന് കാശ്മീരിലെ ബാരമുള്ള വരെയാണ് വിലക്ക്. മെയ് 31 വരെയുള്ള ആഴ്ചകളിലാണ് വിലക്ക്. അനര്‍ഹര്‍ക്ക് സുരക്ഷ നല്‍കുന്നതിനാല്‍ സംസ്ഥാനത്തെ ക്രമസമാധാന പാലനത്തിന് ആവശ്യമായ പോലീസുകാരെ ലഭ്യമാകുന്നില്ലെന്നും ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

വിഘടനവാദികള്‍ക്കും മറ്റുമുള്ള സുരക്ഷ പിന്‍ലിച്ച്‌ ഇത് രാജ്യ സുരക്ഷയ്ക്കായി പ്രയോജനപ്പെടുത്താനാണ് തീരുമാനിച്ചത്. പുല്‍വാമയില്‍ 40 സിആര്‍പിഎഫ് ജവാന്മാര്‍ കൊല്ലപ്പെട്ട പശ്ചാത്തലത്തിലാണ് സംസ്ഥാനത്തെ സുരക്ഷാ സംവിധാനങ്ങള്‍ കര്‍ശ്ശനമാക്കാന്‍ ഭരണകൂടം തീരുമാനിച്ചിരുന്നു

shortlink

Related Articles

Post Your Comments

Related Articles


Back to top button