Latest NewsKeralaCandidates

പെമ്പിളൈ ഒരുമ നേതാവ് ഗോമതി ഇടുക്കിയില്‍ സ്വതന്ത്രസ്ഥാനാര്‍ത്ഥി

പെമ്പിളൈ ഒരുമ നേതാവ് ഗോമതിയും ലോക്സ്ഭാ സ്ഥാനാര്‍ത്ഥി. ഇടുക്കിയിലെ പെമ്പിളൈ ഒരുമൈ സമരത്തിന്റെ നേത്വനിരയിലുണ്ടായിരുന്ന ജി ഗോമതി ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഇടുക്കി പാര്‍ലമെന്റ് മണ്ഡലത്തില്‍ നിന്നാണ് മത്സരിക്കുന്നത്. റിട്ടേണിംഗ് ഓഫീസറും ഇടുക്കി ജില്ല കളക്ടറുമായ എച്ച് ദിനേശന് ഗോമതി നാമ നിര്‍ദേശ പത്രിക സമര്‍പ്പിച്ചു. പെണ്‍മ്പിളൈ ഒരുമൈയുടെ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായാണ് ഗോമതി ഇടുക്കിയില്‍ നിന്നും മല്‍സരിക്കുന്നത്. ജനകീയ പിരിവ് നടത്തിയും ജനങ്ങളുടെ സാമ്പത്തിക സഹായം സ്വീകരിച്ചുമാണ് തെരഞ്ഞെടുപ്പ് പ്രചരണം നടത്തുന്നതെന്ന് ഗോമതി പത്രിക സമര്‍പ്പണത്തിന് ശേഷം പറഞ്ഞു.

നേടിയെടുക്കാനുള്ള ജനാധിപത്യ അവകാശങ്ങളും നീതിയും പൗരാവകാശങ്ങളും വളരെ വലുതും ദൂരത്തും ആയതുകൊണ്ട് മുഴുവന്‍ ജനങ്ങളുടെയും പിന്തുണയും സഹായ സഹകരണങ്ങളും പൂര്‍ണ്ണമായും വേണമെന്നും ഗോമതി അഭ്യര്‍ത്ഥിച്ചു. എല്‍.ഡി.എഫിലെ ജോയ്സ് ജോര്‍ജ്ജും യു.ഡിഎഫിലെ ഡീന്‍ കുര്യാക്കോസുമാണ് ഇടുക്കി മണ്ഡലത്തിലെ പ്രധാന സ്ഥാനാര്‍ത്ഥികള്‍. ഭൂമി കയ്യേറ്റമടക്കമുള്ള വിഷയങ്ങള്‍ ജോയ്സ് ജോര്‍ജ്ജിനെതിരെ ഉന്നയിച്ചാണ് ഗോമതി പ്രചാരണം തുടങ്ങുന്നത്.

മൂന്നാറിലേത് ഭൂമിയുടെയും കൂലിയുടെയും പ്രശ്നമാണെന്നും എം.പിയായി തെരഞ്ഞെടുത്താല്‍ ഈ രണ്ട് വിഷയങ്ങള്‍ക്കാകും മുന്‍ഗണനയെന്നും ഗോമതി പറഞ്ഞു. ഇടുക്കിയിലെ ആദിവാസികള്‍ക്കും കര്‍ഷകര്‍ക്കും വേണ്ടി സംസാരിക്കുമെന്നും ഇതിനകം 12ഓളം കര്‍ഷകര്‍ ഇടുക്കിയില്‍ ആത്മഹ്ത്യ ചെയ്തിട്ടുണ്ടെന്നും അവര്‍ ചൂണ്ടിക്കാട്ടുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button