Latest NewsElection NewsIndiaElection 2019

കര്‍ണാടകയിലെ കോണ്‍ഗ്രസ്-ജെ.ഡി.എസ് സഖ്യത്തില്‍ വീണ്ടും കല്ലുകടി : ഇത്തവണ ഇടഞ്ഞത് കുമാരസ്വാമി

ജെ.ഡി.എസ് സ്ഥാനാര്‍ത്ഥിയായ നിഖിലിന് വേണ്ടി പ്രവര്‍ത്തിക്കാതെ കോണ്‍ഗ്രസ് സുമലതയുമായുള്ള രഹസ്യധാരണ ഉണ്ടാക്കിയിരിക്കുകയാണെന്ന് കുമാരസ്വാമി

ബംഗളുരു: കര്‍ണാടകയിലെ കോണ്‍ഗ്രസ്-ജെ.ഡി.എസ് സഖ്യത്തില്‍ വീണ്ടും അസ്വാരസ്യം. മാണ്ഡ്യ ലോക്‌സഭാ സീറ്റില്‍ നിന്ന് മത്സരിക്കുന്ന തന്റെ മകന്‍ നിഖിലിനെതിരെ കോണ്‍ഗ്രസ് ചക്രവ്യൂഹം തീര്‍ക്കുകയാണെന്ന് കുമാരസ്വാമി ആരോപിച്ചു. ജെ.ഡി.എസ് സ്ഥാനാര്‍ത്ഥിയായ നിഖിലിന് വേണ്ടി പ്രവര്‍ത്തിക്കാതെ കോണ്‍ഗ്രസ് സുമലതയുമായുള്ള രഹസ്യധാരണ ഉണ്ടാക്കിയിരിക്കുകയാണെന്ന് കുമാരസ്വാമി ആരോപിച്ചു.മാണ്ഡ്യയില്‍ കാര്യങ്ങള്‍ കൈവിട്ട് പോയെന്ന് എച്ച്‌.ഡി ദേവഗൗഡ ആരോപിച്ചിരുന്നു.

ദേവഗൗഡയുടെ പ്രസ്താവനയെക്കുറിച്ചുള്ള ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു കുമാരസ്വാമി.സുമലത സ്വതന്ത്രയായാണ് മത്സരിക്കുന്നതെങ്കിലും അവര്‍ക്ക് കോണ്‍ഗ്രസിന്റെ പിന്തുണയുണ്ടെന്ന് കുമാരസ്വാമി ആരോപിച്ചു. കോണ്‍ഗ്രസിന് പുറമെ കര്‍ഷക സംഘടനകളും സുമലതയ്ക്ക് പിന്തുണ നല്‍കുന്നുണ്ട്. എല്ലാവരും ജെ.ഡി.എസിനെതിരെ ഒന്നിച്ചിരിക്കുകയാണെന്നും ചിക്കമംഗളൂരില്‍ മാധ്യമങ്ങളോട് സംസാരിക്കവെ കുമാരസ്വാമി ആരോപിച്ചു.സുമലതയുടെ ഭര്‍ത്താവ് നടനും മുന്‍ കേന്ദ്രമന്ത്രിയുമായ അംബരീഷിന്റെ സിറ്റിംഗ് സീറ്റായിരുന്നു മാണ്ഡ്യ.

ഇവിടെ കോണ്‍ഗ്രസ് സീറ്റ് നിഷേധിച്ചതിനെ തുടര്‍ന്നാണ് സുമലത സ്വതന്ത്രയായി മത്സരിക്കാന്‍ തീരുമാനിച്ചത്. കോണ്‍ഗ്രസ്-ജെ.ഡി.എസ് സഖ്യത്തിലെ ധാരണ പ്രകാരം കുമാരസ്വാമിയുടെ മകനാണ് ഇവിടെ സീറ്റ് നല്‍കിയിരിക്കുന്നത്. സുമലത സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിച്ചതോടെ സ്വന്തം സ്ഥാനാര്‍ത്ഥിയെ നിര്‍ത്താതെ ബി.ജെ.പി പിന്തുണ പ്രഖ്യാപിച്ചതോടെ വെട്ടിലായിരിക്കുകയാണ് ജെഡിഎസ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button