KeralaLatest News

‘കോണ്‍ഗ്രസിനെ പച്ച ‘പുതപ്പിച്ച’ ലീഗിന് അഭിനന്ദനങ്ങള്‍’: കെടി ജലീല്‍

തിരുവനന്തപുരം:രാഹുല്‍ ഗാന്ധിയുടെയും പ്രിയങ്കാ ഗാന്ധിയുടെയും വയനാട് സന്ദര്‍ശനത്തിന്റെ പശ്ചാത്തലത്തില്‍ മുസ്ലീംലീഗിനെതിരെ ട്രോളുമായി മന്ത്രി കെ.ടി ജലീല്‍ രംഗത്തെത്തി.

‘കോണ്‍ഗ്രസിനെ പച്ച ‘പുതപ്പിച്ച’ ലീഗിന് അഭിനന്ദനങ്ങള്‍’ – ഇതായിരുന്നു ജലീലിന്റെ ഫേസ്ബുക്ക് പോസ്റ്റ്. ലീഗിന്റെ കൊടിയ്ക്കൊപ്പമുള്ള പ്രിയങ്കയുടെ വയനാട് സന്ദര്‍ശനത്തിന്റെ ചിത്രവും ജലീല്‍ ഫേസ്ബുക്കില്‍ പങ്കുവച്ചിട്ടുണ്ട്.

കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി മുസ്ലീംലീഗിന്റെ പിന്തുണയിലാണ് കേരളത്തില്‍ നിന്നും ലോക്സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതെന്ന പ്രചരണം ബിജെപി ദേശീയ തലത്തില്‍ ആരംഭിച്ചിട്ടുണ്ട്. ഇക്കാര്യം കൂടി ഓര്‍മ്മിപ്പിച്ചാണ് മന്ത്രി ജലീല്‍ ലീഗിനെതിരെ രംഗത്തെത്തിയിരിക്കുന്നത്. മന്ത്രിയുടെ ഫേസ്ബുക്ക് പേസ്റ്റിനു താഴെ രൂക്ഷവിമര്‍ശനങ്ങളുമായി കോണ്‍ഗ്രസ് ലീഗ് പ്രവര്‍ത്തകര്‍ രംഗത്തെത്തിയിട്ടുണ്ട്.

https://www.facebook.com/drkt.jaleel/photos/a.882587491830065/2169429836479151/?type=3&__xts__%5B0%5D=68.ARDtO6Pas5rX23eB5SStR38GwgQtdA40l0Y4oOqTv932N5svzR_fuweQcPZPvYZ7jbUJvSVor1bc1mIZI3FzWd88efuHB8LRCfRaOt2bzg85RADTxZA2Z-THqoBO4loQzhY8GpYJsbGjvKKZnG4Mg7OXl9Ue_8BOTQsbwxVh8nOOU83ItGMkeMUvj9mRCypFvRio0SQ9Q1OLA0wMZk1M6iDTrg0J4IH8O8EFOixDZS7ntiia-Hd7lY5ek3McuDTMRwj-cdhbGPYINSayHz7iVz_YEqs-bqiU6m2n-N-Qac91pMzLvI_-fisg-qXEotKCneiRlcTA71xfCopAIhmH3JTSVg&__tn__=-R

shortlink

Related Articles

Post Your Comments

Related Articles


Back to top button