KeralaLatest News

യോഗിക്ക് അറിവില്ലായ്‌മ ; വിവാദ പരാമർശത്തിനെതിരെ പ്രതികരിച്ച് കുഞ്ഞാലികുട്ടി

മലപ്പുറം : ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് മുസ്ലീം ലീഗിനെതിരെ നടത്തിയ വിവാദ പരാമർശത്തിൽ പ്രതികരണവുമായി പി.കെ കുഞ്ഞാലിക്കുട്ടി രംഗത്ത്. യോഗിക്ക് അറിവില്ലായ്‌മയാണെന്നും എൻഡിഎയിലും പച്ചക്കൊടിയുണ്ടെന്നും അദ്ദേഹം പറഞ്ഞു. ലീഗ് വൈറസ് ആണെന്നാണ് യോഗി പരാമർശിച്ചത്.

അതേസമയം യോ​ഗി​യു​ടെ പ​ര​മാ​ര്‍​ശ​ത്തി​നെ​തി​രെ തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​നെ സ​മീ​പി​ക്കു​മെ​ന്ന് ലീ​ഗ് നേ​താ​വ് കെ.​പി.​എ.​മ​ജീ​ദ് പ​റ​ഞ്ഞു. രാഹുൽ ഗാന്ധി വയനാട്ടിൽ പത്രിക സമർപ്പിക്കാൻ എത്തിയപ്പോൾത്തന്നെ ഒരു പരിപാടിക്കിടെ യോഗി ലീഗിനെതിരെ സംസാരിച്ചിരുന്നു. തുടർന്ന് ഇന്നലെ ട്വറ്ററിലൂടെയും യോഗി ലീഗിനെതിരെ പരമാർശം നടത്തി. മു​സ്‌​ലീം ലീ​ഗ് ഒരു വൈറസാണെന്നും. കോൺഗ്രസിനെ ആ വൈറസ് ബാധിച്ചിരിക്കുകയാണെന്നും ഈ വൈറസ് രാജ്യം മുഴുവൻ പടന്നുപിടിക്കുമെന്നും യോഗി പറഞ്ഞു.

1857 ല്‍ ​സ്വാ​ത​ന്ത്ര്യ​സ​മ​ര​ത്തി​ല്‍ രാ​ജ്യ​മൊ​ന്ന​ട​ങ്കം ബ്രി​ട്ടീ​ഷു​കാ​ര്‍​ക്കെ​തി​രെ പോ​രാ​ടി​യെ​ന്നും എ​ന്നാ​ല്‍ ലീ​ഗ് വ​ന്ന​തോ​ടെ ഐ​ക്യം ന​ഷ്ട​മാ​യെ​ന്നും യോ​ഗി കു​റി​ച്ചി​രു​ന്നു. ആ ​ഭീ​ഷ​ണി വീ​ണ്ടും ഉ​യ​രു​ക​യാ​ണെ​ന്നും പ​ച്ച​പ്പ​താ​ക പാ​റു​ക​യാ​ണെ​ന്നും പ​റ​ഞ്ഞ യോ​ഗി തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ കോ​ണ്‍​ഗ്ര​സ് ജ​യി​ച്ച്‌ അ​ധി​കാ​ര​ത്തി​ലെ​ത്തി​യാ​ല്‍ ഈ ​വൈ​റ​സ് രാ​ജ്യ​ത്താ​കെ പ​ട​രാ​ന്‍ സാ​ധ്യ​ത​യു​ണ്ടെ​ന്നും കൂ​ട്ടി​ച്ചേ​ര്‍​ത്തി​രു​ന്നു

shortlink

Related Articles

Post Your Comments

Related Articles


Back to top button