Election NewsKeralaLatest NewsIndiaElection 2019

രാഹുലിന്റെ റാലികളില്‍ ഇത്തരം പ്രഹസനങ്ങള്‍ സ്ഥിരമാണ്: തുഷാർ വെള്ളാപ്പള്ളി

വാഹനത്തില്‍ നിന്ന് തെറിച്ചുവീണ മാധ്യമപ്രവര്‍ത്തകരെ രാഹുലും പ്രിയങ്കയും ചേര്‍ന്ന് ആംബുലന്‍സിലെത്തിക്കാന്‍ സഹായിച്ചു.

വയനാട്: വയനാട്ടില്‍ അപകടത്തില്‍പ്പെട്ട മാധ്യമപ്രവര്‍ത്തകരെ സഹായിച്ച കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ പരിഹസിച്ച്‌ എന്‍ഡിഎ സ്ഥാനാര്‍ത്ഥി തുഷാര്‍ വെള്ളാപ്പള്ളി. രാഹുലിന്റെ റാലികളില്‍ ഇത്തരത്തിലുള്ള പ്രഹസനങ്ങള്‍ സ്ഥിരമാണെന്ന് തുഷാര്‍ പരിഹസിച്ചു. ഇത് മലയാളികള്‍ വിശ്വസിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.കഴിഞ്ഞ ദിവസം നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചതിന് ശേഷം രാഹുല്‍ നടത്തിയ റോഡ് ഷോയ്ക്കിടെ മാധ്യമപ്രവര്‍ത്തകര്‍ സഞ്ചരിച്ചിരുന്ന വാഹനം അപകടത്തില്‍ പെടുകയായിരുന്നു.

വാഹനത്തില്‍ നിന്ന് തെറിച്ചുവീണ മാധ്യമപ്രവര്‍ത്തകരെ രാഹുലും പ്രിയങ്കയും ചേര്‍ന്ന് ആംബുലന്‍സിലെത്തിക്കാന്‍ സഹായിച്ചു. ഇതിന്റെ ദൃശ്യങ്ങള്‍ സാമൂഹ്യമാധ്യമങ്ങളില്‍ വൈറലായിരുന്നു.നേരത്തെ മറ്റൊരു മാധ്യമ പ്രവർത്തകനെ സഹായിച്ചപ്പോൾ എടുത്ത വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറൽ ആയിരുന്നു. ഇതിനെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി ചർച്ചകൾ നടന്നിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button