Education & Career

ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജില്‍ അവസരം

കളമശ്ശേരി: എറണാകുളം ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജില്‍ ലാബ് അസിസ്റ്റന്റ്, ഡേറ്റ എന്‍ട്രി ഓപ്പറേറ്റര്‍ എന്നീ തസ്തികകളില്‍ കരാറടിസ്ഥാനത്തിൽ നിയമനം. ഡേറ്റ എന്‍ട്രി ഓപ്പറേറ്റര്‍ യോഗ്യത പ്ലസ്ടുവും ഡി.സി.എ.യും ആണ്. പ്രവൃത്തിപരിചയമുള്ളവര്‍ക്ക് മുന്‍ഗണന നല്‍കും. ഇന്റർവ്യൂ ഒൻപതിന് 10.30-ന്. ലാബ് അസിസ്റ്റന്റ് തസ്തികയിലേക്കുള്ള യോഗ്യത പ്ലസ്ടു, ലാബ് അസിസ്റ്റന്റുമാര്‍ക്കായി പി.എസ്.സി. നടത്തുന്ന പരീക്ഷ എന്നിവ പാസായിരിക്കണം. എട്ടിന് 10.30-നാണ് ഇന്റർവ്യൂ. ഇന്റർവ്യൂവിന് വരുന്നവർ വരുന്നവര്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും പകര്‍പ്പും പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോയുമായി പ്രിന്‍സിപ്പലിന്റെ ഓഫീസിലെത്തണം.
വിവരങ്ങള്‍ക്ക്: 0484 2754000.

shortlink

Related Articles

Post Your Comments

Related Articles


Back to top button