Latest NewsKerala

പെരുമ്പാവൂരില്‍ ബെെക്കപകടത്തില്‍ ഒരാള്‍ മരിച്ചു

കോതമംഗലം: പെരുമ്ബാവൂരിനു സമീപം മാറമ്ബിള്ളിയില്‍ നിയന്ത്രണം വിട്ട ബൈക്ക് മതിലില്‍ ഇടിച്ച് ഒരാള്‍ മരിച്ചു. പരീക്കണ്ണി ചിറ്റേത്താഴത്ത് മൈക്കിള്‍ (49) ആണ് മരിച്ചത്. വെള്ളിയാഴ്ച രാത്രിയാണ് സംഭവം. ആലുവയില്‍ ബസിനെത്തിയ മകളെ വിളിക്കാന്‍ ബൈക്കില്‍ പോകവേയാണ് അപകടത്തില്‍ പെട്ടത്.

പിതാവിനെ കാണാതിരുന്നതിനെ തുടര്‍ന്ന് മകള്‍ നാന്‍സി അമ്മാവനുമായി ബെെെക്കില്‍ മടങ്ങവെ വഴിയില്‍ ആള്‍ക്കൂട്ടം കണ്ടാണ് അപകട വിവരം അറിയുന്നത്. കൂലിപ്പണിക്കാരനായിരുന്നു മൈക്കിള്‍. സംസ്‌കാരം നടത്തി. ഭാര്യ: ഷാന്റി ഊന്നുകല്‍ കുളങ്ങരപ്പറമ്ബില്‍ കുടുംബാംഗമാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button