Latest NewsKuwaitGulf

പുരാതന മുസ്‌ലിം പള്ളിയുടെ അവശിഷ്ടം കണ്ടെത്തി

കുവൈത്ത് സിറ്റി: കുവൈത്തിലെ ഫൈലക ദ്വീപില്‍ പുരാതന മുസ്‌ലിം പള്ളിയുടെ അവശിഷ്ടം കണ്ടെത്തി. ദ്വീപിന്റെ വടക്കന്‍ തീരത്തുള്ള ഖറായിബ് അല്‍ ദശ്ത് പ്രദേശത്താണ് 200 ചതുരശ്ര മീറ്റര്‍ വിസ്തൃതിയുള്ള ആരാധനാലയത്തിന്റെ ശേഷിപ്പുകള്‍ കണ്ടെത്തിയത്.പോളിഷ് പുരാവസ്തു ഗവേഷണ സംഘമാണ് ഫൈലകയില്‍ നിന്ന് ചരിത്രാവശിഷ്ടങ്ങള്‍ കണ്ടെടുത്തത്. രണ്ട് മിഹ്‌റാബുകളും വിവിധ കള്ളികളായി തിരിച്ച നിര്‍മാണാവശിഷ്ടവുമാണ് ഭൂനിരപ്പില്‍നിന്ന് ഒന്നര മീറ്റര്‍ താഴ്ചയില്‍ കണ്ടത്.

ഒരു മിഹ്‌റാബിന് ഒരു മീറ്റര്‍ വീതിയും ഒന്നര മീറ്റര്‍ ഉയരമുണ്ട്. ഇതിന്റെ കാലഗണന നടത്താന്‍ പഠനം നടത്തിവരികയാണെന്ന് പുരാവസ്തു സംഘത്തിനു നേതൃത്വം നല്‍കുന്ന ആഗ്‌നിയെസ്‌ക ബിന്‍കോവ്‌സ്‌ക കുവൈത്ത് വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു. കുവൈത്ത് സിറ്റിയില്‍ നിന്നും 20 കിലോ മീറ്റര്‍ അകലെ പേര്‍ഷ്യന്‍ ഉള്‍ക്കടലില്‍ സ്ഥിതി ചെയ്യുന്ന ഫൈലക പുരാവസ്തു ഗവേഷകരുടെ ഇഷ്ട താവളമാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button