Education & Career

കെ ടെറ്റ് സര്‍ട്ടിഫിക്കറ്റ് പരിശോധന

കണ്ണൂർ: ഫെബ്രുവരിയില്‍ കണ്ണൂര്‍ വിദ്യാഭ്യാസ ജില്ലയുടെ പരിധിയിലുള്ള സ്‌കൂളുകളില്‍ നടന്ന കെ ടെറ്റ് പരീക്ഷയുടെ സര്‍ട്ടിഫിക്കറ്റ് പരിശോധന ഏപ്രില്‍ ആറ്, എട്ട്, ഒമ്പത് തീയതികളില്‍ രാവിലെ 10.30 മുതല്‍ ജില്ലാ വിദ്യാഭ്യാസ ഓഫീസില്‍ നടത്തും. പരീക്ഷ പാസായവര്‍ ആവശ്യമായ സര്‍ട്ടിഫിക്കറ്റുകളുടെ അസ്സലും സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പും സഹിതം പരിശോധനക്ക് ഹാജരാകണം. കാറ്റഗറി-1 എസ് എസ് എല്‍ സി, പ്ലസ്ടു, ടി ടി സി, കാറ്റഗറി- 2 എസ് എസ് എല്‍ സി, പ്ലസ്ടു, ടി ടി സി, ബി എ/ബി എയും, ബി എഡും, കാറ്റഗറി -3 എസ് എസ് എല്‍ സി, പ്ലസ്ടു, ബി എ യും, ബി എഡും, കാറ്റഗറി -4 എസ് എസ് എല്‍ സി, പ്ലസ്ടു, ബി എ എന്നീ സര്‍ട്ടിഫിക്കറ്റുകളും എല്ലാ വര്‍ഷങ്ങളിലെയും മാര്‍ക്ക്‌ലിസ്റ്റുകളും സര്‍ട്ടിഫിക്കറ്റുകളും ഹാജരാക്കണം. കൂടാതെ മാര്‍ക്ക് ഇളവ് ലഭിച്ചിട്ടുള്ളവര്‍ ജാതി തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ്/കമ്മ്യൂണിറ്റി സര്‍ട്ടിഫിക്കറ്റ് എന്നിവ കൂടി ഹാജരാക്കണം.

shortlink

Related Articles

Post Your Comments


Back to top button