Latest NewsKuwaitGulf

ആണവായുധങ്ങള്‍ ലോകാവസാനത്തിന് കാരണമാകും : ഇസ്രയേലിനെതിരെ കുവൈറ്റ്


കുവൈറ്റ് സിറ്റി : ലോകസമാധാനത്തിന് ഭീഷണി ആണവായുധങ്ങളാണ്. ഇക്കാരണത്താല്‍ ആണവ
ആണവ-കൂട്ട നശീകരണായുധ മുക്തമായ ലോകം സാധ്യമാക്കണമെന്ന തങ്ങളുടെ നിലപാടില്‍ മാറ്റമില്ലെന്ന് കുവൈറ്റ് അറിയിച്ചു. അതേസമയം, ആണവ നിര്‍വ്യാപന കരാറില്‍ ഒപ്പുവയ്ക്കാത്ത ഇസ്രായേലിനെതിരെ ലോക സമൂഹം മുന്നോട്ടു വരണമെന്ന് കുവൈറ്റ് ആവശ്യപ്പെട്ടു. ‘ആണവായുധങ്ങളുടെ നിര്‍വ്യാപനം’ എന്ന വിഷയത്തില്‍ ഐക്യരാഷ്ട്ര സഭ സുരക്ഷാ കൗണ്‍സിലില്‍ നടന്ന യോഗത്തിലാണ് കുവൈത്ത് വിദേശകാര്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.

ഇതുമായി ബന്ധപ്പെട്ട എല്ലാ അന്താരാഷ്ട്ര കരാറുകളിലും തുടക്കത്തില്‍ തന്നെ ഒപ്പുവെച്ച രാജ്യമാണ് കുവൈറ്റ്. ആണവായുധങ്ങള്‍ നിര്‍മിക്കുന്നതും കൈവശം വയ്ക്കുന്നതും മറ്റു രാജ്യങ്ങള്‍ക്കെതിരെ പ്രയോഗിക്കുന്നതും ശക്തമായി അപലപിക്കപ്പെടണം.

ആണവ നിര്‍മാര്‍ജന കരാറില്‍ ഒപ്പുവയ്ക്കാത്ത ഇസ്രയേലാണ് പശ്ചിമേഷ്യന്‍ സമാധാന ശ്രമങ്ങള്‍ക്ക് പ്രധാന വെല്ലുവിളിയെന്ന് ചൂണ്ടിക്കാട്ടിയ ഷെയ്ഖ് സബാഹ് ഖാലിദ് ഇത്തരം രാജ്യങ്ങളെ ഒറ്റപ്പെടുത്താനും നയതന്ത്രബന്ധം വിച്ഛേദിക്കാനും ലോക സമൂഹം മുന്നോട്ടുവരണമെന്നും കൂട്ടിച്ചേര്‍ത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button