Latest NewsUAEGulf

കാര്‍ അപകടത്തെ തുടര്‍ന്ന് പെട്ടെന്നുണ്ടായ മെന്റല്‍ ഷോക്കില്‍ പ്രവാസി കടലിലേയ്ക്ക് എടുത്തുചാടി

അബുദാബി : കാര്‍ അപകടത്തെ തുടര്‍ന്ന് പെട്ടെന്നുണ്ടായ മെന്റല്‍ ഷോക്കില്‍ പ്രവാസി കടലിലേയ്ക്ക് എടുത്തുചാടി. ശനിയാഴ്ചയാണ് സംഭവം. രണ്ട് കാറുകള്‍ തമ്മില്‍ കൂട്ടിയിടിക്കുകയും, ഇടിയുടെ ആഘാതത്തില്‍ ഒറു കാറിലെ ഡ്രൈവര്‍ കാറില്‍ നിന്ന് പെട്ടെന്നിറങ്ങിയോടി കടലിലേയ്ക്ക് എടുത്തുചാടി. അപകടത്തെ തുടര്‍ന്ന് പെട്ടെന്നുണ്ടായ മെന്റല്‍ ഷോക്കിനെ തുടര്‍ന്നാണ് ഇയാള്‍ കടലിലേയ്ക്ക് എടുത്തു ചാടിയതെന്ന് അബുദാബി പൊലീസ് അറിയിച്ചു. കടലിനോട് ചേര്‍ന്ന് കിടക്കുന്ന നഗരത്തിലാണ് സംഭവം നടന്നത്. ഉടന്‍ തന്നെ ഇയാളെ മുങ്ങല്‍ വിദഗ്ദ്ധര്‍ രക്ഷപ്പെടുത്തി അടുത്തുള്ള ആശുപത്രിയിലെത്തിച്ചു. യുവാവ് അപകടനില തരണം ചെയ്തതായി ഡോക്ടര്‍മാര്‍ അറിയിച്ചു.

അപകടത്തെ തുടര്‍ന്നുള്ള 10 മിനിറ്റ് നേരം ഇയാള്‍ക്ക് തലച്ചോര്‍മരവിച്ചിരിക്കാമെന്നും ഇതായിരിക്കും ഇയാളെ കടലില്‍ ചാടാന്‍ പ്രേരിപ്പിച്ചതെന്നുമാണ് ഡോക്ടര്‍മാരുടെ അനുമാനം

shortlink

Related Articles

Post Your Comments

Related Articles


Back to top button