Latest NewsElection NewsIndiaElection 2019

നാടുവിട്ട എംപിയില്‍നിന്നു നാടിനെ രക്ഷിക്കാന്‍ അമേഠി വിധിയെഴുതുമെന്ന് സ്മൃതി ഇറാനി

നമ്മുടെ കുട്ടികളുടെ ഭാവി നിര്‍ണയിക്കുന്ന തെരഞ്ഞെടുപ്പാണിത്. ഇന്ത്യക്കാരെന്ന് അഭിമാനിക്കുന്നവരുടെ വിധിയെഴുത്താണിത്.

ന്യൂഡൽഹി: നാടുവിട്ട എംപിയിൽ നിന്ന് അമേഠിയെ രക്ഷിക്കാനുള്ള തെരഞ്ഞെടുപ്പാണിതെന്ന് അമേഠിയിലെ ബിജെപി സ്ഥാനാർത്ഥിയും കേന്ദ്രമന്ത്രിയുമായ സ്മൃതി ഇറാനി. കഴിഞ്ഞ ദിവസവും രാഹുലിനെതിരെ വിമർശനവുമായി സ്മൃതി ഇറാനി രംഗത്തെത്തിയിരുന്നു. നമ്മുടെ കുട്ടികളുടെ ഭാവി നിര്‍ണയിക്കുന്ന തെരഞ്ഞെടുപ്പാണിത്. ഇന്ത്യക്കാരെന്ന് അഭിമാനിക്കുന്നവരുടെ വിധിയെഴുത്താണിത്. കാണാതായ എംപിയില്‍നിന്നു നാടിനെ രക്ഷിക്കാന്‍ അമേഠി വിധിയെഴുതുമെന്നും സ്മൃതി ഇറാനി പറഞ്ഞു.

അമേഠിയിലെ നിലവിലെ എംപിയായ രാഹുൽ തോൽവി ഭയന്ന് വയനാട്ടിൽ മത്സരിക്കാനെത്തിയ സാഹചര്യത്തിലാണ് സ്മൃതിയുടെ പരാമർശം.സമൃതി ഇറാനി അമേഠിയിൽ ബിജെപിയുടെ സ്ഥാനാർത്ഥിയായി എത്തിയതോടെയാണ് രാഹുൽ ഗാന്ധി സുരക്ഷിത മണ്ഡലം തേടി കേരളത്തിലെത്തിയത്.പതിനഞ്ചു വർഷം കൂടെ നിന്ന അമേഠിയിലെ ജനങ്ങളെ വഞ്ചിച്ചുകൊണ്ടാണ് രാഹുൽ പോകുന്നതെന്നും എംപി എന്ന നിലയിൽ രാഹുലിന്റെ പ്രവർത്തനം എന്താണെന്ന് അറിയാൻ വയനാട്ടിലെ ജനങ്ങൾ അമേഠിയിലേക്ക് വരണമെന്നും നേരത്തെ സ്മൃതി ഇറാനി പറഞ്ഞിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button