Latest NewsInternational

സ്‌റ്റോറേജില്‍ കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയ യുവതിയുടെ മൃതദേഹം തിരിച്ചറിഞ്ഞു : യുവതിയുടെ ഭര്‍ത്താവും കാമുകിയും അറസ്റ്റില്‍

ന്യൂയോര്‍ക്ക് : സ്റ്റോറേജില്‍ കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയ യുവതിയുടെ മൃതദേഹം തിരിച്ചറിഞ്ഞു . കൊലപാതകമാണെന്ന് പൊലീസ്. യുവതിയുടെ ഭര്‍ത്താവും കാമുകിയും അറസ്റ്റിലായി. സ്റ്റാറ്റന്‍ ഐലന്റിലെ സ്റ്റോറേജിലാണേ കത്തിക്കരിഞ്ഞ നിലയില്‍ മൃതദേഹം കണ്ടെത്തിയത്. കഴിഞ്ഞ ശനിയാഴ്ച മുതല്‍ കാണാതായ സ്റ്റാറ്റന്‍ ഐലന്റ് പബ്ലിക് സ്‌കൂള്‍ പാര്‍ട്ട് ടൈം അധ്യാപിക ജനിന്‍ കമ്മറാറ്റ (37) യുടേതാണെന്ന് പോലീസ് സ്ഥിരീകരിച്ചു. അധ്യാപികയുടെ മരണത്തിന് ഉത്തരവാദികളെന്നു സംശയിക്കുന്ന ഭര്‍ത്താവ് മൈക്കിള്‍ കാമ്മറാട്ട (42) കാമുകി അയിഷ ഇഗ എന്നിവര്‍ക്കെതിരെ കൊലകുറ്റം ചുമത്തി കേസെടുത്തതായി ന്യൂയോര്‍ക്ക് പൊലീസ് ചീഫ് ഡിറ്റക്റ്റീവ് സെര്‍ മോട്ട് ഷിയ (41) ട്വിറ്റര്‍ സന്ദേശത്തില്‍ അറിയിച്ചു

ശനിയാഴ്ച വൈകിട്ട് ഭര്‍ത്താവും കാമുകിയും താമസിച്ചിരുന്ന വീട്ടില്‍ നിന്നും കുട്ടികളെ പിക് ചെയ്യുന്നതിനായി ക്യൂന്‍സില്‍ എത്തിയ ശേഷം ഇവരെ കുറിച്ചു യാതൊരു വിവരവും ഇല്ലായിരുന്നു.
ഏപ്രില്‍ 3 ബുധനാഴ്ച സ്റ്റോറേജില്‍ നിന്നും മൃതദേഹം കണ്ടെത്തിയതിനെ തുടര്‍ന്ന് നടന്ന അന്വേഷണത്തിലാണ് ഇരുവരും അറസ്റ്റിലായത്

ശനിയാഴ്ച മൈക്കിള്‍ , ക്യൂന്‍സിലെ വീട്ടില്‍ നിന്നും പ്ലാസ്റ്റിക് ബാഗില്‍ എന്തോ കൊണ്ടു പോകുന്നതായും തുടര്‍ന്ന് സ്റ്റാറ്റന്‍ ഐലന്റിലെ സ്റ്റോറേജില്‍ നിന്നും പുറത്തുകടക്കുന്നതായും പോലീസ് കണ്ടെത്തിയതാണ് കേസിന് വഴിതിരിവായത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button