Latest NewsInternational

പാക് തടവിലായിരുന്ന 100 ഇന്ത്യക്കാര്‍ മോചിതരായി

കറാച്ചി:  പാക്കിസ്ഥാനില്‍ തടവിലായിരുന്ന 100 ഇന്ത്യക്കാരായ മത്സ്യത്തൊഴിലാളികളെ വിട്ടയച്ചു. മൊത്തം 537 ഇന്ത്യന്‍ പൗരന്‍മാരാണ് പാക്കിസ്ഥാനില്‍ ജയില്‍വാസം അനുഭവിക്കുന്നത്. ഇവരില്‍ 360 പേരെ വിട്ടയക്കാന്‍ തീരുമാനമായതോടെയാണ് അതിന്‍റെ ആദ്യഘട്ടമായ 100 പേരെ ഇപ്പോള്‍ വിട്ടയച്ചിരിക്കുന്നത്. അടുത്ത മൂന്ന് ഘട്ടങ്ങളിലായി 260 പേരെ കൂടി പാക്കിസ്ഥാന്‍ മോചിപ്പിക്കും. ഏപ്രില്‍ 15 നാണ് അടുത്ത ബാച്ചായ നൂറ് മത്സ്യത്തൊഴിലാളികളെ വിട്ടയക്കുന്നത്.

ഏപ്രില്‍ 22 ന് മൂന്നാമത്തെ ബാച്ചില്‍ നൂറ് പേരെ കൂടി വിട്ടയക്കും. നാലാമത്തെ ബാച്ചില്‍ ഏപ്രില്‍ 29 ന് 60 പേരെ കൂടി വിട്ടയക്കാനാണ് തീരുമാനം. തടവ് ശിക്ഷ കാലാവധി പൂര്‍ത്തിയാക്കിയയവരെ വിട്ടയക്കമെന്ന് ഇന്ത്യ പാക്കിസ്ഥനോട് ആവശ്യപ്പെട്ടിരുന്നു. ഇതിനെത്തുടര്‍ന്നാണ് പാക്ക് ഇപ്പോള്‍ തടവുകാരെ മോചിപ്പിക്കുന്നത്.

പുല്‍വാമ ഭീകാരാക്രമണത്തോടെ ഇന്ത്യയുമ പാക്കിസ്ഥാനുമായുളള ബന്ധവും വഷളായിരിക്കുകയാണ്. ഇന്ത്യയും പാക്കിസ്ഥാനും തമ്മില്‍ കൃത്യമായി കടലതിര്‍ത്തി രേഖപ്പെടുത്തിയിട്ടില്ല എന്ന അവസ്ഥാന്തരം നിലനില്‍ക്കേയാണ് നിരവധി ഇന്ത്യന്‍ മത്സ്യത്തൊഴിലാളികള്‍ പാക്കിന്‍റെ പിടിയിലാകുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button