Latest NewsElection NewsIndia

ബോളിവുഡ് ഗാനരചയിതാവ് ജാവേദ് അക്തറിന്റെ വരികളില്‍ കൊണ്‍ഗ്രസിന്റെ തെരഞ്ഞെടുപ്പ് ഗാനം വന്‍ ഹിറ്റ്

ന്യൂദല്‍ഹി: ബോളിവുഡ് ഗാനരചയിതാവ് ജാവേദ് അക്തറിന്റെ വരികളില്‍ കൊണ്‍ഗ്രസിന്റെ തെരഞ്ഞെടുപ്പ് ഗാനം വന്‍ ഹിറ്റ് . കോണ്‍ഗ്രസിന്റെ തെരഞ്ഞെടുപ്പ് മുദ്രാവാക്യമായ അബ് ഹോഗാ ന്യായ് എന്നാണ് പ്രചരണ ഗാനത്തിനും നല്‍കിയിരിക്കുന്ന പേര്.

60 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള ഗാനം 2014ല്‍ അധികാരത്തിലേറിയ ബി.ജെ.പി സര്‍ക്കാര്‍ നല്‍കിയ വാഗ്ദാനങ്ങള്‍ നടപ്പില്‍ വരുത്തുന്നതിലെ പരാജയത്തെ തുറന്നു കാട്ടുകയാണ്. നോട്ടു നിരോധനവും കര്‍ഷക പ്രശ്‌നങ്ങളും സ്ഥലങ്ങളുടെ പേരിലെ ഹിന്ദിവത്കരണവും വീഡിയോയില്‍ വിമര്‍ശനത്തിന് വിധേയമാവുന്നുണ്ട്.

ഏറെ ആഘോഷിക്കപ്പെട്ട, കോണ്‍ഗ്രസിന്റെ ന്യായ് പദ്ധതിയെ മുന്‍ നിര്‍ത്തിയാണ് ‘അബ് ഹോഗാ ന്യായ്’ എന്ന തെരഞ്ഞെടുപ്പ് മുദ്രാവാക്യം കോണ്‍ഗ്രസ് തെരഞ്ഞെടുത്തത്. ന്യായ് പദ്ധതിയെ മുന്‍നിര്‍ത്തിയായിരിക്കും കോണ്‍ഗ്രസ് തെരഞ്ഞെടുപ്പിനെ നേരിടുക എന്ന വ്യക്തമായ സന്ദേശമാണ് കോണ്‍ഗ്രസ് പുതിയ മുദ്രാവാക്യത്തിലൂടെ നല്‍കുന്നത്. രാജ്യത്തെ ജനങ്ങള്‍ക്ക് പ്രതിമാസം 12,000 രൂപ വരുമാനം ഉറപ്പു വരുത്തുന്ന പദ്ധതിയാണ് ന്യായ്. കോണ്‍ഗ്രസ് പുറത്തിറക്കിയ പ്രകടനപത്രികയിലും ഏറ്റവും ജനപ്രിയ പദ്ധതിയായി വിലയിരുത്തപ്പെട്ടത് ന്യായ് തന്നെയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button