KeralaLatest News

എടപ്പാളില്‍ നാടോടി പെണ്‍കുട്ടിയെ മര്‍ദ്ദിച്ച സംഭവം: സിപിഎം ഏരിയ കമ്മിറ്റി മെമ്പര്‍ പിടിയില്‍

ഞായറാഴ്ച രാവിലെ ആക്രി സാധനങ്ങള്‍ഡ ശേഖരിക്കുന്നതിനിടിയിലാണ് പെണ്‍കുട്ടിക്ക് മര്‍ദ്ദനമേറ്റത്

മ​ല​പ്പു​റം: എ​ട​പ്പാ​ളി​ൽ പത്തുവയസ്സുകാരിയായ ബാലികയെ മര്‍ദ്ദിച്ച സംഭവത്തില്‍ സി​പി​എം ഏ​രി​യ ക​മ്മി​റ്റി അം​ഗമായ രാ​ഘ​വ​നെ പോലീസ് അറസ്റ്റ് ചെയ്തു. എ​ട​പ്പാ​ൾ സ്വ​ദേ​ശിയായ ഇയാള്‍ക്കെതിരെ ജാ​മ്യ​മി​ല്ലാ വ​കു​പ്പ് പ്ര​കാ​രമാണ് കേസ് എടുത്തിരിക്കുന്നത്. വട്ടംകുളത്തെ മുന്‍ പഞ്ചായത്ത് പ്രസിഡന്റും സി.പി.എം. നേതാവുമാണ് രാഘവന്‍.

ഞായറാഴ്ച രാവിലെ ആക്രി സാധനങ്ങള്‍ഡ ശേഖരിക്കുന്നതിനിടിയിലാണ് പെണ്‍കുട്ടിക്ക് മര്‍ദ്ദനമേറ്റത്.കുട്ടിയുടെ നെറ്റിയില്‍ ആഴത്തില്‍ മുറിവേറ്റിട്ടുണ്ട്. രാഘവന്റെ കെട്ടിടത്തോട് ചേര്‍ന്ന് ആക്രിസാധനങ്ങള്‍ശേഖരിക്കുന്നതിനിടെ രാഘവന്‍ ഇവരെ തടയുകയും പത്തുവയസ്സുകാരിയെ ക്രൂരമായി മര്‍ദിക്കുകയുമായിരുന്നു. നെറ്റിയില്‍ ആഴത്തില്‍ മുറിവേറ്റ് ചോരയൊലിക്കുന്ന നിലയിലാണ് കുട്ടിയെ ആശുപത്രിയിലേയ്ക്ക് കൊണ്ടു പോയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button