Latest NewsUAEGulf

യു.എ.ഇയില്‍ ഇ-സിഗററ്റ് നിയമവിധേയമാക്കുന്നു

ദുബായ് : യുഎഇയില്‍ ഇ സിഗററ്റ് നിയമവിധേയമാക്കുന്നു. . ഈ മാസം മധ്യത്തോടുകൂടിയാണ് ഇ-സിഗററ്റ് നിയമവിധേയമാകും. . ഇലക്ട്രോണിക് സിഗററ്റുകളില്‍ നിക്കോട്ടിന്റെ അളവ് ഗുരുതരമായ അളവില്‍ കണ്ടെത്താത്തതിനെ തുടര്‍ന്നാണ് ആരോഗ്യമന്ത്രാലയം ഇത് നിയമവിധേയമാക്കാന്‍ അംഗീകാരം നല്‍കിയത്.

എമിറേറ്റ്‌സ് അതോറിറ്റി ഫോര്‍ സ്റ്റാന്‍ഡേര്‍ഡ് ഇ-സിഗററ്റില്‍ അടങ്ങിയിരിക്കുന് രാസവസ്തു പരിശോധിച്ചപ്പോള്‍ അത് ആരോഗ്യത്തിന് ഹാനികരമല്ലെന്ന് തെളിഞ്ഞു. ഇതോടെ ഇ-സിഗററ്റ് രാജ്യത്ത് നിയമവിധേയമാക്കാന്‍ യു.എ.ഇ ആരോഗ്യമന്ത്രാലയം തീരുമാനിച്ചത്.

ജനവാസ മേഖലയില്‍ ഇ-സിഗററ്റ് കത്തിക്കുന്ന ഉപകരണത്തില്‍ നിന്നും പുറപ്പെടുവിക്കുന്ന വികിരണങ്ങള്‍ പുകയിലയുമായി കൂടിച്ചേരുമ്പോള്‍ ആരോഗ്യത്തിന് ഹാനികരമാകുന് തരത്തില്‍ രാസവസ്തു ഉത്പ്പാദിപ്പിക്കപ്പെടുന്നില്ലെന്ന് ഉറപ്പുവരുത്തിയ ശേഷമാണ് ഇത് നിയമവിധേയമാക്കാന്‍ തീരുമാനിച്ചത്. ഇത് ആരോഗ്യത്തിന് ഹാനികരമാണെന്ന് കണ്ടെത്തിയിരുന്നു. ഇതോടെ രാജ്യത്ത് ഇതിന് വിലക്ക് ഏര്‍പ്പെടുത്തി. എന്നാല്‍ ഇപ്പോഴത്തെ പരിശോധനയില്‍ ഇതില്‍ അടങ്ങിയ രാസവസ്തു കുഴപ്പക്കാരനല്ലെന്ന് കണ്ടെത്തിയതോടെ നിയമവിധേയമാക്കാന്‍ യു.എ.ഇ-തീരുമാനിച്ചിരിക്കുന്നത്. പൊതുസ്ഥലങ്ങളിലും , സിനിമാശാലകളിലും ഇ-സിഗററ്റിന് നിരോധനം ഏര്‍പ്പെടുത്തിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button