MollywoodCinemaEntertainment

ഫഹദ് ഫാസില്‍ ചിത്രം അതിരന്റെ ടീസര്‍ പുറത്തിറങ്ങി

 

ഞാന്‍ പ്രകാശന് ശേഷം ഫഹദ് ഫാസില്‍ നായകനായി എത്തുന്ന അതിരന്റ ടീസര്‍ പുറത്തിറങ്ങി. സായി പല്ലവിയാണ് ചിത്രത്തിലെ നായിക. നവാഗതനായ വിവേക് സംവിധാനം ചെയ്യുന്ന ഒരു ത്രില്ലര്‍ സിനിമയാണ് അതിരന്‍. സെഞ്ച്വറി ഫിലിംസിന്റെ ബാനറില്‍ സെഞ്ച്വറി കൊച്ചുമോന്‍ ആണ് ചിത്രം നിര്‍മ്മിക്കുന്നത്. പി.എഫ്. മാത്യൂസ് ആണ് ചിത്രത്തിന്റെ രചന നിര്‍വഹിച്ചിരിക്കുന്നത്. പ്രശസ്ത തമിഴ് സംഗീത സംവിധായകനായ ജിബ്രാന്‍ ചിത്രത്തിന് വേണ്ടി പശ്ചാത്തല സംഗീതം ഒരുക്കുന്നു.

ഒരു ഡോക്ടറുടെ കഥാപാത്രത്തെയാണ് ഫഹദ് ഫാസില്‍ ഈ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. ഊട്ടിയിലെ ഒരു സൈക്കാട്രിക്ക് ഹോസ്പിറ്റല്‍ ആണ് കഥാപശ്ചാത്തലം. പ്രകാശ് രാജ്, രഞ്ജി പണിക്കര്‍, അതുല്‍ കുല്‍ക്കര്‍ണി, ശാന്തി കൃഷ്ണ തുടങ്ങി വന്‍ താരനിര തന്നെ ചിത്രത്തിന്റെ ഭാഗമാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button