Latest NewsUAEGulf

ജന്മദിനത്തില്‍ മധുര സമ്മാനമായി പ്രവാസിയെ തേടിയെത്തിയത് 10 മില്യണ്‍ ദിര്‍ഹത്തിന്‍റെ ബിഗ് ടിക്കറ്റ് നറുക്ക്

അബുദാബി : പതിനെട്ട് വര്‍ഷമായി തുടര്‍ച്ചയായി ബിഗ് ടിക്കറ്റ് എടുത്തെങ്കിലും ഭാഗ്യദേവത കടാക്ഷിച്ചിരുന്നില്ല. എന്നാല്‍ നാളുകള്‍ക്ക് ശേഷം ഇന്ത്യക്കാരനായ പ്രവാസിയെ ബിഗ് ടിക്കറ്റിന്‍റെ വലിയ തുക തന്നെ സമ്മാനമായ തേടിയെത്തി. 10 മില്യണ്‍ ദിര്‍ഹത്തിന്‍റെ ബിഗ് ടിക്കറ്റ് സമ്മാനമാണ് മുംബെക്കാരനായ രവീന്ദ്ര ബോലൂര്‍ എന്ന വ്യക്തിയെ തേടിയെത്തിയത്. സീരീസ് നമ്പര്‍ 202 എന്ന നറുക്കിലാണ് ബിഗിന്‍റെ ഇത്ര വലിയ തുകയുടെ സമ്മാനം അദ്ദേഹം തേടിയെത്തിയത്. 30 വര്‍ഷമായി ഇദ്ദേഹം അബുദാബിയില്‍ കുടുംബവുമായി താമസമാണെന്നും 18 വര്‍ഷമായി ബിഗ് ടിക്കറ്റ് എടുത്ത് വന്നിരുന്നതായും ബിഗ് അധികൃതര്‍ പറയുന്നു.

ഈ സമ്മാനത്തിന് അദ്ദേഹം തികച്ചും അര്‍ഹനാണെന്നും പാവപ്പെട്ട കുടുംബമാണ് രവീന്ദ്രയുടേതെന്നും ബിഗ് ടിക്കറ്റ് പുറത്ത് വിട്ട ഇന്‍സ്റ്റാഗ്രം പോസ്റ്റില്‍ പറയുന്നു. ബിഗ് ടിക്കറ്റ് നറുക്ക് വീണചിന് ശേഷം രവീന്ദ്രയുടെ അബുദാബിയിലെയും നാട്ടിലേയും നമ്പറില്‍ അധികൃതര്‍ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും സാധിച്ചിരുന്നില്ല. തുടര്‍ന്ന് സുഹൃത്ത് വിളിച്ചറിയിക്കുമ്പോഴാണ് വിവരം അറിയുന്നതെന്ന് രവീന്ദ്ര പറയുന്നു.

ഇപ്പോള്‍ മുംബെെയിലായ രവീന്ദ്ര ഈ വരുന്ന ഏപ്രില്‍ 27 ന് തിരിച്ച് അബുദാബിയിലേക്ക് മടങ്ങും. സുഹൃത്ത് വിളിക്കുമ്പോള്‍ താന്‍ കുടുംബവുമായി ക്ഷേത്രത്തില്‍ പ്രാര്‍ത്ഥനയിലായിരുന്നുവെന്നും അദ്ദേഹം പറയുന്നു. ജന്മദിനത്തില്‍ ബിഗ് ടിക്കറ്റിന്‍റെ ഈ മധുര സമ്മാനം ദെെവത്തിന്‍റെ അനുഗ്രഹമാണെന്നും രവീന്ദ്ര പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button