Latest NewsKeralaCandidates

ലോക്‌സഭാ തെരഞ്ഞെടുപ്പ്: വടകരയില്‍ എല്‍ഡിഎഫില്‍ നിന്ന് അതിശക്തനായ പി ജയരാജന്‍ തന്നെ

വടകര: ജീവിച്ചിരിക്കുന്ന രക്തസാക്ഷിയായ ജയരാജന്‍ അതികായനായ നേതാവാണ്. തെരഞ്ഞെടുപ്പില്‍ വിജയിക്കുമെന്നും എല്‍ഡിഎഫ് വീണ്ടും വടകരയില്‍ ചുവന്നകൊടി പാറിക്കുമെന്നും ജയരാജന്‍ പറയുന്നുണ്ട്. ജനാധിപത്യത്തിനും മത നിരപേക്ഷതയ്ക്കും വലിയ വെല്ലുവിളിയാണ് അഞ്ച് വര്‍ഷത്തെ ബിജെപി ഭരണമുണ്ടാക്കിയതെന്നും അതിനെ ചെറുത്ത് പരാജയപ്പെടുത്താന്‍ ഇടത് പക്ഷത്തിനേ സാധിക്കുകയുള്ളുയെന്നും പി ജയരാജന്‍ പറഞ്ഞിരുന്നു. രണ്ടുതവണയായി നഷ്ടമായ മണ്ഡലം തിരിച്ചുപിടിക്കാന്‍ ജയരാജനോളം കരുത്തനായ മറ്റൊരു സ്ഥാനാര്‍ത്ഥിയില്ലെന്ന കണക്കുകൂട്ടലിലാണ് സിപിഎം വടകര മണ്ഡലത്തില്‍ ജയരാജനെ സ്ഥാനാര്‍ത്ഥിയാക്കിയത്.

പി. ജയരാജനെപ്പോലൊരു പരിചയസമ്പന്നനെ അണിനിരത്തുന്നതിലൂടെ മണ്ഡലം തിരിച്ചുപിടിക്കാനാകുമെന്നാണ് സിപിഎം വിലയിരുത്തല്‍. വിദ്യാര്‍ത്ഥി പ്രസ്ഥാനത്തിലൂടെയാണ് ജയരാജന്‍ രാഷ്ട്രീയ പ്രവര്‍ത്തനങ്ങളിലേക്ക് ചുവടുവെക്കുന്നത്. കൂത്തുപറമ്പില്‍നിന്ന് രണ്ട്തവണ നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിട്ടുള്ള പി. ജയരാജന്‍ ഇടക്കാലത്ത് ദേശാഭിമാനി ദിനപത്രത്തിന്റെ ജനറല്‍ മാനേജരായി സേവനമനുഷ്ടിച്ചിരുന്നു. കുത്തുപറമ്പ് മണ്ഡലത്തില്‍ നിന്നും മൂന്നു തവണ കേരള നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട. 2009ല്‍ വടകരയില്‍ പരാജയപ്പെട്ട പി സതീദേവിയുടെ സഹോദരനായ ജയരാജനെ വാഴ്ത്താനാണോ വീഴ്ത്താനാണോ പാര്‍ട്ടി വടകരയിലെത്തിച്ചതെന്ന ചര്‍ച്ചകളും ഇതിനിടയില്‍ നടക്കുന്നുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button