KeralaLatest News

ബീച്ചിലെ കടകളിൽ തീപിടുത്തം

തിരുവനന്തപുരം :  വർക്കല ബീച്ചിലെ കടകളിൽ തീപിടുത്തം. ബീച്ചിലെ ഹെലിപാഡിന് സമീപമുള്ള ആറ് താൽക്കാലിക കടകൾക്കാണ് തീപിടിച്ചത്.ഇന്ന് പുലർച്ചെയാണ് സംഭവം നടന്നത്. ഫയർഫോഴ്‌സ് സ്ഥലത്തെത്തി തീയണച്ചു.ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. തീപിടുത്തതിനുള്ള കാരണവും വ്യക്തമായിട്ടില്ല. പോലീസ് സംഭവസ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. ആദ്യം തീകത്തിയത് അടഞ്ഞുകിടന്ന റിസോർട്ടിലാണ്. തുടർന്ന് മറ്റു കടകളിലേക്ക് വ്യാപിക്കുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button