Election NewsKeralaLatest NewsElection 2019

യുഡിഎഫ് സ്ഥാനാര്‍ത്ഥിയുടെ കോഴ വിവാദം: ബിജെപിയുടെ മൗനത്തെ വിമര്‍ശിച്ച് എളമരം കരീം

കോഴിക്കോട്: കോഴിക്കോട് യുഡിഎഫ് സ്ഥാനാര്‍ത്ഥി എം കെ രാഘവനുമായി ബന്ധപ്പെട്ട കോഴ ആരോപണത്തില്‍ ബിജെപിയുടെ മൗനത്തെ വിമര്‍ശിച്ച് സിപിഎം നേതാവ് എളമരം കരീം രംഗത്ത്.  എം കെ രാഘവനെ സഹായിക്കാനുള്ള ക്വട്ടേഷന്‍ ഏറ്റെടുത്തത് കാരണമാണ് ബിജെപി മിണ്ടാത്തതെന്ന് എളമരം കരീം പറഞ്ഞു.

ബിജെപിയും എകെ രാഘവനും തമ്മില്‍ കോഴിക്കോട് മണ്ഡലത്തില്‍ രഹസ്യബന്ധമുണ്ടെന്നുംബിജെപി സംസ്ഥാന അധ്യക്ഷന്‍ പി എസ് ശ്രീധരന്‍പിള്ളയുടെ മൗനം എല്ലാവരെയും അത്ഭുതപ്പെടുത്തുകയാണെന്നും അദ്ദേഹം പറഞ്ഞു.

ബിജെപിക്ക് ഒരു ലക്ഷത്തിന് മുകളില്‍ വോട്ടുള്ള മണ്ഡലമാണ് കോഴിക്കോട്. എന്നാല്‍ രാഘവനെതിരെ വീണുകിട്ടിയ അവസരം ഉപയോഗിക്കാന്‍ മടിക്കുന്നത് അവിശുദ്ധ കൂട്ടുകെട്ടിന്റെ ഭാഗമായാണെന്നും അദ്ദേഹം പറഞ്ഞു. കോഴിക്കോട് ബിജെപിക്ക് ശക്തമായ നേതാക്കള്‍ ഉണ്ടായിട്ട് പോലും രണ്ടുപേര്‍ അറിയാത്ത പ്രകാശ് ബാബുവിനെ നിര്‍ത്തിയത് ഒത്തുകളിയുടെ ഭാഗമാണെന്നും എളമരം കരീം കൂട്ടിച്ചേര്‍ത്തു

shortlink

Related Articles

Post Your Comments

Related Articles


Back to top button