KeralaLatest News

നടിയെ ആക്രമിച്ച കേസ് ഇന്ന് കോടതിയിൽ

കൊച്ചി : നടിയെ ആക്രമിച്ച സംഭവത്തിൽ പതിനൊന്നാം പ്രതിയായ നടൻ ദിലീപ് സമർപ്പിച്ച ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. കേസിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ടാണ് ദിലീപ് ഹർജി സമർപ്പിച്ചത്. ഹർജി ഹൈക്കോടതി ഡിവിഷൻ ബെഞ്ച് പരിഗണിക്കും. കേസിൽ പോലീസുകാർ തനിക്കെതിരെ വ്യാജമായ കുറ്റങ്ങൾ ആരോപിക്കുന്നുവെന്നും അതിനാൽ സിബിഐ അന്വേഷണം വേണമെന്നും ദിലീപ് ഹർജിയിൽ പറഞ്ഞിരുന്നു. മുമ്പ് ഇതേ കേസ് കോടതി പരിഗണിച്ചപ്പോൾ പ്രതിക്ക് ആര് കേസ് അന്വേഷിക്കണമെന്ന കാര്യത്തിൽ തീരുമാനമെടുക്കാൻ കഴിയില്ലെന്ന് സർക്കാർ കോടതിയിൽ അറിയിച്ചിരുന്നു.

Tags

Post Your Comments

Related Articles


Back to top button
Close
Close