USALatest News

സുരക്ഷ സെക്രട്ടറി രാജിവച്ചു

വാ​ഷിം​ഗ്ട​ൺ: അമേരിക്കന്‍ പ്രസിഡന്‍റ് അ​തി​ർ​ത്തി ന​യ​ങ്ങ​ളു​ടെ ന​ട​ത്തി​പ്പു​കാ​രിയായിരുന്ന ഹോം​ലാ​ൻ​ഡ് സു​ര​ക്ഷാ വ​കു​പ്പ് സെ​ക്ര​ട്ട​റി കി​ഴ്സ്റ്റ​ജെ​ൻ നീ​ൽ​സ​ൺ രാ​ജി​വ​ച്ചു. നീ​ൽ​സെ​നു​മാ​യു​ള്ള കൂ​ടി​ക്കാ​ഴ്ച​യ്ക്ക് ശേ​ഷം ട്രംപാണ് രാജിയുടെ കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്. എന്നാല്‍ പെട്ടെന്നുള്ള രാജിയുടെ കാര്യം എന്താണെന്ന കാര്ണം വ്യക്തമായിട്ടില്ല.

മെ​ക്സി​ക്കോ അ​തി​ർ​ത്തി​യി​ൽ മ​തി​ൽ പ​ണി​യു​ന്ന​തി​നെ​ക്കു​റി​ച്ചു​മു​ള്ള അ​ഭി​പ്രാ​യ വ്യ​ത്യാ​സ​ങ്ങ​ളാ​ണ് രാ​ജി​ക്ക് പി​ന്നി​ലെ​ന്നാ​ണ് സൂചന. മെ​ക്സി​ക്ക​ൻ അ​തി​ർ​ത്തി​യി​ൽ കു​ടി​യേ​റ്റ​ക്കാ​രെ ത​ട​യു​ന്ന​തി​ൽ നീ​ൽ​സ​ൺ പ​രാ​ജ​യ​പ്പെ​ട്ടി​രു​ന്നെന്ന് ട്രം​പ് ആ​രോപണം ഉന്നയിച്ചിരുന്നു. ​ഇതു സംബന്ധിച്ച് ന്യൂ​യോ​ർ​ക്ക് ടൈം​സ് റിപ്പോര്‍ട്ട് ചെയ്തിരുന്നു.

അതേസമയം കി​ഴ്സ്റ്റ​ജെ​ൻ നീ​ൽ​സ​ണ്‍ രാജി വച്ച സാഹചര്യത്തില്‍ ക​സ്റ്റം​സ് ആ​ന്‍റ് ബോ​ർ​ഡ​ർ പ്രൊ​ട്ട​ക്ഷ​ൻ ക​മ്മീ​ഷ​ണ​റാ​യ കെ​വി​ൻ മ​ഗ്അ​ലീ​ന​ന് താ​ൽ​ക്കാ​ലി​ക ചു​മ​ത​ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button