Education & Career

ഐഎച്ച്ആര്‍ഡി പരീക്ഷ രജിസ്ട്രേഷന്‍

കോട്ടയം: ഐഎച്ച്ആര്‍ഡി നടത്തുന്ന പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍, പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇന്‍ ഓഡിയോ എഞ്ചിനീയറിംഗ്, ഡിപ്ലോമ ഇന്‍ ഡാറ്റാ എന്‍ട്രി ടെക്നിക്സ് ആന്‍ഡ് ഓഫീസ് ഓട്ടോമേഷന്‍, ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍, സര്‍ട്ടിഫിക്കറ്റ് കോഴ്സ് ഇന്‍ ലൈബ്രറി ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ സയന്‍സ് എന്നീ കോഴ്സുകളുടെ ഒന്നും രണ്ടും സെമസ്റ്റര്‍ റഗുലര്‍/സപ്ലിമെന്‍ററി പരീക്ഷകള്‍ ജൂണില്‍ നടക്കും. ഏപ്രില്‍ 20 വരെ ഫൈന്‍ കൂടാതെയും ഏപ്രില്‍ 26 വരെ 100 രൂപ ഫൈനോടുകൂടിയും പരീക്ഷയ്ക്ക് രജിസ്റ്റര്‍ ചെയ്യാം. അപേക്ഷ ഫോറം സെന്‍ററുകളില്‍നിന്ന് വാങ്ങാം. കൂടുതല്‍ വിവരങ്ങള്‍ www.ihrd.ac.in എന്ന വെബ് സൈറ്റില്‍ ലഭിക്കും.

shortlink

Post Your Comments


Back to top button