KeralaLatest News

തെരഞ്ഞെടുപ്പ് കമ്മീഷന്റെ താക്കീത്; പ്രതികരണവുമായി കടകംപള്ളി സുരേന്ദ്രൻ

തിരുവനന്തപുരം: പ്രസ്താവനകളില്‍ ജാഗ്രത പാലിക്കണമെന്ന തിരഞ്ഞെടുപ്പ് കമ്മീഷന്റ നിര്‍ദേശം അനുസരിക്കുമെന്നും ബി.ജെ.പി നേതാക്കളെപ്പോലെ കമ്മീഷനെ കുറ്റപ്പെടുത്താനില്ലെന്നും വ്യക്തമാക്കി ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദന്‍. ക്ഷേമപെന്‍ഷനുകള്‍ വാങ്ങുന്നവര്‍ പിണറായിക്ക് വോട്ട് ചെയ്തില്ലെങ്കില്‍ ദൈവം ചോദിക്കുമെന്ന കടകംപള്ളിയുടെ പ്രസ്താവനയുടെ പശ്ചാത്തലത്തിൽ തെരഞ്ഞെടുപ്പ് കമ്മീഷൻ അദ്ദേഹത്തെ ശാസിച്ചിരുന്നു. ഇത്തരം പ്രസ്താവന ആവര്‍ത്തിക്കരുതെന്നും ദൈവത്തിന്റെ പേരില്‍ ഭയമുണ്ടാക്കരുതെന്നും മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസര്‍ പറഞ്ഞിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button