Latest NewsUAEElection NewsGulfElection 2019

ബിജെപി സര്‍ക്കാര്‍ വീണ്ടും വരുകയെന്നത് ജനങ്ങളുടെ ആവശ്യം ; ഇന്ത്യൻ ഓവർസീസ് ഫോറം നമോ എഗൈൻ ക്യാമ്പയിൻ സംഘടിപ്പിച്ചു

റിയാദ് :   ഇന്ത്യൻ ഓവർസീസ് ഫോറം, റിയാദ് സോണൽ കമ്മറ്റിയുടെ നേതൃത്വത്തിൽ നമോ എഗൈൻ ക്യാമ്പയിൻ സംഘടിപ്പിച്ചു. കൺവെൻഷൻ ബഹുമാനപെട്ട രാജ്യസഭ എംപി വി..മുരളീധരൻ ഉദ്ഘാടനം ചെയ്തു.ബിജെപി സംസ്ഥാന പ്രസിഡന്റ്‌ പി.എസ്. ശ്രീധരൻ  പിള്ള ആശംസകൾ നേർന്നു. അജീഷ് മാവേലിക്കര അധ്യക്ഷനായ യോഗത്തിൽ ഇന്ത്യൻ ഓവർസീസ് ഫോറം നാഷണൽ പ്രസിഡന്റ്‌ ബാബു കല്ലുമല മുഖ്യപ്രഭാഷണം നടത്തി. വിനയപ്രസാദ്‌ സ്വാഗതവും വിനോദ് ഭൂവിക നന്ദിയും പറഞ്ഞു.

ശിവാത്മജൻ, ബിനു ശങ്കർ തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു. വ്യത്യസ്ത രാഷ്ട്രീയ പാര്‍ട്ടികളില്‍ പ്രവര്‍ത്തിച്ച് വന്നിരുന്ന പ്രവർത്തകരെ ഹാരം അണിയിച്ചു ദേശീയതയിലേക്കു സ്വീകരിച്ചു. സജീവ് കായംകുളം, രാജേഷ് മൂലവീട്ടിൽ, സുരേഷ് പാലക്കാട്‌, പ്രസാദ് ചോറ്റാനിക്കര, ജയലാൽ, കിഷോർ തുടങ്ങിയവർ പരിപാടിക്ക് നേതൃത്വം നൽകി. എന്‍ ഡി എ സ്ഥാനാർഥികളെ വിജയിപ്പിക്കാൻ ആവശ്യമായ പ്രവർത്തനങ്ങൾ ഊർജ്ജിതപെടുത്താൻ യോഗം തീരുമാനിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button