KeralaLatest NewsCandidates

സമാനതകളില്ലാത്ത വികസന പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയ നേതാവ് വീണ ജോർജ്

വരാനിരിക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിൽ പത്തനംതിട്ട മണ്ഡലത്തിൽനിന്നും മത്സരിക്കുന്ന വീണ ജോർജ് സമാനതകളില്ലാത്ത വികസന പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയ നേതാവാണെന്ന് തെളിയിച്ചുകൊണ്ടിക്കുകയാണ്. അധ്യാപിക, മാധ്യമ്രപവര്‍ത്തക എന്ന നിലയില്‍ നിന്നാണ് വീണ ജോര്‍ജ് രാഷ്ട്രീയത്തിലേയ്ക്ക് എത്തിയത്.പത്തനംതിട്ടയിലും ആറന്മുള ആവര്‍ത്തിക്കുമോ എന്ന കാത്തിരിപ്പിലാണ് എല്‍.ഡി.എഫ്.

പത്തനംതിട്ട കുമ്പഴ വടക്ക് ജനനം.93% മാർക്കോടെ പത്താം ക്ലാസ് വിജയം.പിന്നീട് തിരുവനന്തപുരം സർക്കാർ വിമൻസ് കോളേജിൽ പഠനം. ഫിസിക്സിൽ ബിരുദാനന്തര ബിരുദവും ബി.എഡും വീണ സ്വന്തമാക്കി. യൂണിവേഴ്സിറ്റിയിലെ റാങ്ക് ജേതാവ്. പത്തനംതിട്ട കാതോലിക്കേറ്റ് കോളേജ് അദ്ധ്യാപികയായി ജോലി ചെയ്തിരുന്നു. പിന്നീടാണ് മാധ്യമപ്രവർത്തനത്തിലേക്ക് തിരിഞ്ഞത്.

മാധ്യമ രംഗത്ത് എക്സിക്യൂട്ടീവ് എഡിറ്റർ പദവിയിലെത്തുന്ന കേരളത്തിലെ ആദ്യ വനിത എന്ന പദവിയും വീണയ്ക്ക് സ്വന്തമായി ലഭിച്ചു.കൈരളി ടി.വി., ഇന്ത്യാവിഷൻ, മനോരമ, റിപ്പോർട്ടർ തുടങ്ങിയ ചാനലുകളിലെ മാധ്യമ പ്രവർത്തനം. മികച്ച മാധ്യമ പ്രവർത്തനത്തിനുള്ള സംസ്ഥാന സർക്കാരിന്റെ അവാർഡ് പല തവണ നേടി.പിന്നീട് മാധ്യമപ്രവർത്തം അവസാനിപ്പിച്ച് രാഷ്ട്രീയത്തിൽ സജീവമായി ഇറങ്ങി. 2016 ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ ആറന്മുള മണ്ഡലത്തിൽ എൽഡിഎഫിന് വേണ്ടി മത്സരിച്ച് വിജയം കൈവരിച്ചു.

മണ്ഡലത്തിൽ നടപ്പിലാക്കിയ സമാനതകളില്ലാത്ത വികസന പ്രവർത്തനങ്ങൾ ഇനിയും തുടരും എന്ന ഉറപ്പിലാണ് വീണ ജോർജ്. പത്തനം തിട്ടയില്‍ അംഗത്തിനിറങ്ങുമ്പോള്‍ തന്റെ ആറന്മുളയിലെ വികസന പ്രവര്‍ത്തനങ്ങള്‍ അക്കമിട്ടു നിരത്തുകയാണ് വീണ. സാധാരണ ഒരു നിയമസഭ മണ്ഡലത്തില്‍ 5 വര്‍ഷം കൊണ്ട് 30 കോടിയുടെ റോഡ് വികസനം ഉണ്ടാകുന്നതെങ്കില്‍ രണ്ടു വര്‍ഷം കൊണ്ട് 350 കോടിയുടെ റോഡ് വികസനം നടത്തിയെന്ന് വീണ അവകാശപ്പെടുന്നു. ആറന്മുളയിലേത് കന്നിയംഗമായിരുന്നു എങ്കില്‍ ഇത്തവണ വീണ ജോര്‍ജിന്‌ എം.എല്‍.എ ആയ പരിചയം കൂടിയുണ്ട്.

ആറന്മുളയില്‍ ശ്രദ്ധേയ സാന്നിധ്യമായി ചുരുങ്ങിയ കാലം കൊണ്ടുതന്നെ വളരാന്‍ സാധിച്ചിട്ടുള്ള വീണ ജോര്‍ജ് പ്രതിനിധാനം ചെയ്യുന്ന ക്രൈസ്തവ സഭയുടെ മണ്ഡലത്തിലെ സ്വാധീനവും സിപിഎം ഇവരെ തന്നെ പത്തനംതിട്ടയിൽ നിയോഗിക്കുന്നതിനു കാരണമായി. ആദ്യമേ തന്നെ രംഗത്ത് എത്തി ചിട്ടയായ പ്രചാരണത്തിലൂടെ ഏറെ മുന്നോട്ട് പോകാന്‍ വീണ ജോര്‍ജിനു സാധിച്ചിട്ടുണ്ടെങ്കിലും എല്‍ഡിഎഫിന്റെ കണക്കുകൂട്ടലുകള്‍ സത്യമാകുമോയെന്ന കാര്യം കാത്തിരുന്നു തന്നെ കാണണം. ശബരിമലയും എന്‍എസ്എസ് നിലപാടും തങ്ങളുടെ ഹൈന്ദവ വോട്ടുകളില്‍ വിള്ളല്‍ വീഴ്‌ത്തേയേക്കുമെന്ന ആശങ്ക ഇടതു മുന്നണിക്കുണ്ടെങ്കിലും ന്യൂനപക്ഷ വോട്ടിലാണ് അവരുടെ ബാങ്കിംഗ്. പ്രബല ക്രൈസ്തവ സഭക്കാരിയെ സ്ഥാനാര്‍ഥിയാക്കിയതും ഇതുകൊണ്ടുതന്നെ.

പ്രളയം ഏറ്റവും കൂടുതൽ ബാധിച്ച പത്തനംതിട്ടയെയും തന്റെ മണ്ഡലമായ ആറന്മുളയെയും ആ സമയം ജനങ്ങൾക്ക് ഒപ്പം നിന്നുകൊണ്ട് വീണ പ്രവർത്തിച്ചത് ജനങ്ങൾക്ക് അതവേഗം വിസ്‌മരിക്കാൻ കഴിയില്ലെന്ന ഉറപ്പുണ്ട് പല എൽഡിഎഫ് നേതാക്കൾക്കും. ആ നന്ദി ഈ തെരഞ്ഞെടുപ്പിൽ ജനങ്ങൾ കാണിക്കുമെന്ന വിശ്വാസത്തിലാണ് വീണയും പാർട്ടിയും.

shortlink

Related Articles

Post Your Comments

Related Articles


Back to top button