Latest NewsCricket

ഇരട്ടപദവി വിവാദത്തില്‍ മറുപടിയുമായി സൗരവ് ഗാംഗുലി

ന്യൂഡല്‍ഹി: ഇരട്ടപദവി വിവാദത്തില്‍ തനിക്ക് നോട്ടീസ് അയച്ച ബി.സി.സി.ഐ ഓംബുഡ്‌സ്മാന്‍ റിട്ട. ജസ്റ്റിസ് ഡി.കെ ജെയ്‌നിന് മറുപടിയുമായി മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ സൗരവ് ഗാംഗുലി. ഇക്കാര്യത്തില്‍ തനിക്ക് നേരിട്ടോ അല്ലാതെയോ യാതൊരു പ്രത്യേക താത്പര്യങ്ങളുമില്ലെന്നും ബി.സി.സി.ഐയുടെ ഭരണഘടന മറികടന്നുള്ള ഒരു നടപടിയും താത്പര്യവും താന്‍ സ്വീകരിച്ചിട്ടില്ലെന്നും ഗാംഗുലി ഓംബുഡ്‌സ്മാനയച്ച കത്തില്‍ പറയുന്നു. നിലവില്‍ താന്‍ ബി.സി.സി.ഐയിലെ ഒരു പദവിയും വഹിക്കുന്നില്ല. ബി.സി.സി.ഐയുടെ ഉന്നതാധികാര സമിതിയിലോ, ബി.സി.സി.ഐക്ക് കീഴിലുള്ള ഏതെങ്കിലും ക്രിക്കറ്റ് കമ്മിറ്റികളിലോ അംഗമല്ലെന്നും ബി.സി.സി.ഐ ടെക്‌നിക്കല്‍ കമ്മിറ്റിയുടെയും ഐ.പി.എല്‍ ടെക്‌നിക്കല്‍ കമ്മിറ്റിയുടെയും ഭാഗമായിരുന്നെങ്കിലും ഇതില്‍ നിന്നെല്ലാം താന്‍ രാജിവെച്ചിരുന്നുവെന്നും ഗാംഗുലി പറയുന്നു.

Tags

Related Articles

Post Your Comments


Back to top button
Close
Close