KeralaLatest NewsElection VideosElection 2019

തുഷാറിന് വയനാടന്‍ മണ്ണിലെ യുവതയുടെ ഉജ്ജല സ്വീകരണം

ബത്തേരി :  വയനാട്ടില്‍ നടന്ന തിരഞ്ഞെടുപ്പ് പ്രചരണ ജാഥയില്‍ വമ്പിച്ച സ്വീകരണമാണ് എന്‍ഡിഎ സ്വാനാര്‍ഥി തുഷാര്‍ വെളളാപ്പളളിക്ക് ലഭിച്ചത്. യുവാക്കളുടെ ഒരു വലിയ നിരയാണ് അദ്ദേഹത്തെ അകമ്പടി സേവിച്ചത്. യുവാക്കള്‍ അദ്ദേഹത്തെ സ്നേഹത്തോടെ നെഞ്ചോട് ചേര്‍ത്ത ആശ്ലേഷിച്ച് കൊണ്ടാണ് അവരുടെ സ്ഥാനാര്‍ഥിയെ സ്വീകരിച്ചത്. തുഷാര്‍ വെളളാപ്പളളി തനിക്ക് ലഭിച്ച ആവേശോജ്ജലമായ സ്വീകരണം ഫേസ് ബുക്കിലൂടെയും പങ്ക് വെക്കുകയുണ്ടായി. അവിടേയും നിരവധി പേരാണ് അദ്ദേഹത്തിന് വിജയാശംസ നേര്‍ന്നത്.

വയനാട്ടിലെ യുവാക്കൾ ആണ് എന്റെ ആവേശം, അവരാണ് നാളെ ഈ നാടിനെ നയിക്കേണ്ടത്.ബത്തേരി നിയോജകമണ്ഡലം റോഡ് ഷോയിൽ നിന്നും.

Julkaissut Thushar Vellappally Sunnuntaina 7. huhtikuuta 2019

കടുത്ത വോട്ട് പോരാട്ടം നടക്കുന്ന വയനാട്ടില്‍ ഇത്തവണ എന്‍ഡിഎയെ പ്രതിനിധീകരിക്കുന്നത് തുഷാര്‍ വെളളാപ്പളളിയാണ്. വയനാടിലെ വോട്ടെടുപ്പിനെ രാജ്യം ഒന്നടങ്കം ഉറ്റുനോക്കുകയാണ് . കാരണം കോണ്‍ഗ്രസിന്‍റെ പ്രധാനമന്ത്രി സ്ഥാനാര്‍ഥി തന്നെയാണ് ഇത്തവണ കോണ്‍ഗ്രസ് പ്രതിനിധിയായി വയനാട്ടില്‍ അങ്കത്തിന് ഇറങ്ങിയിരിക്കുന്നത്. അതേ സമയം വയനാട്ടില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായി നില്‍ക്കുന്നത് പിപി സുനീറാണ്.

Tags

Related Articles

Post Your Comments


Back to top button
Close
Close