Latest NewsNews

സുഹൃത്തേ ഞാന്‍ മരിച്ചിട്ടില്ല, എന്റെ മരണം സ്വപ്‌നം കണ്ട് പടച്ചുവിട്ട ആ സുഹൃത്തിന്റെ വാക്കുകള്‍ തള്ളിക്കളയുക

സമൂഹമാദ്ധ്യമങ്ങളിലൂടെ പ്രചരിക്കുന്ന വ്യാജ വാര്‍ത്ത സംബന്ധിച്ച് പ്രതികരണവുമായി സ്പീക്കര്‍ ശ്രീരാമകൃഷ്ണന്‍

 

ഇഡിക്ക് മുമ്പില്‍ ഹാജരാകാത്ത സ്പീക്കര്‍ തന്റെ പേരില്‍ പ്രചരിക്കുന്ന വ്യാജ വാര്‍ത്തകള്‍ക്ക് മറുപടിയുമായി ഫേസ്ബുക്ക് വീഡിയോയിലൂടെ രംഗത്ത് വന്നു. ഈ വീഡിയോ അല്‍പ്പം രസകരമാണ് എന്ന വാക്കുകളോടെയാണ് സ്പീക്കര്‍ ശ്രീരാമകൃഷ്ണന്റെ വാക്കുകള്‍ ആരംഭിക്കുന്നത്. ഞാന്‍ ഇവിടെ ഉണ്ടെന്ന് പറയേണ്ട അവസ്ഥയിലേയ്ക്കാണ് കാര്യങ്ങള്‍ എത്തിയിരിക്കുന്നത്. ഞാന്‍ ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ചു. എന്റെ കുടുംബം തകര്‍ന്നുപോയി എന്നു തുടങ്ങി ദിവാസ്വപ്‌നം നെയ്ത ഒരു സുഹൃത്ത് സമൂഹമാദ്ധ്യമങ്ങളിലൂടെ പടച്ചുവിടുന്ന വാര്‍ത്തകള്‍ ദയവ് ചെയ്ത് വിശ്വസിക്കാതിരിക്കുക. എങ്കിലും ചില പാവപ്പെട്ടവര്‍ ഇത് വിശ്വസിച്ചിട്ടുണ്ടാകും. എന്നാല്‍ ഞാന്‍ പറയുന്നു, ഒരു ആത്മഹത്യയുടേയും പുറകേ പോകുന്ന ഒരാളല്ല ഞാന്‍. ഭീരുവുമല്ല. ഏത് അന്വേഷണ ഏജന്‍സികള്‍ക്ക് മുന്നിലും എപ്പോള്‍ വേണമെങ്കിലും ഞാന്‍ ഹാജരാകും. അവര്‍ ആവശ്യപ്പെടുന്ന രേഖകള്‍ ഞാന്‍ ഹാജരാക്കാന്‍ തയ്യാറാണ്. അത് ഞാന്‍ നിയമസഭയിലും മാദ്ധ്യമങ്ങള്‍ക്ക് മുമ്പിലും പറഞ്ഞിട്ടുള്ളതാണ്.

Read Also : യോഗി ആദിത്യനാഥ് സര്‍ക്കാറിന് 14,246 കോടി രൂപ അനുവദിച്ച് കേന്ദ്ര സര്‍ക്കാര്‍

ഇപ്പോള്‍ എനിക്ക് പനി പിടിച്ച് ഞാന്‍ വിശ്രമത്തിലാണ്. എന്നാല്‍ സമൂഹമാദ്ധ്യമങ്ങളിലൂടെ പ്രചരിക്കുന്ന വ്യാജവാര്‍ത്തകള്‍ക്ക് മറുപടി തരാന്‍ വേണ്ടി മാത്രമാണ് ഞാന്‍ ഫേസ്ബുക്ക് ലൈവിലൂടെ വന്നതെന്നും അദ്ദേഹം പറഞ്ഞു

shortlink

Related Articles

Post Your Comments


Back to top button