KeralaLatest News

നോക്കണ്ട ഉണ്ണി ഇത് പോലീസ് തന്നെ  ; വാഹന പരിശോധനക്കിടെ എസ്. ഐ യില്‍ നിന്ന് അപ്രതീക്ഷിത ചോദ്യം കേട്ട് മനസ് നിറഞ്ഞ് ചെറുപ്പക്കാര്‍

തിരപ്പളളിക്കുളള വാഹനയാത്രക്കിടയിലാണ് ഹെെവെ പോലീസ് ഇടക്ക് കെെകാട്ടിയത്. പിടിക്കപ്പെട്ടല്ലോ എന്ന് ഭയന്ന് വിറച്ച് നിന്ന ചെറുപ്പക്കാരെ കുളിരണിയിച്ച് ജീപ്പിലുണ്ടായിരുന്ന എസ് ഐയുടെ ചോദ്യം മക്കളെ നിങ്ങള്‍ വല്ലതും കഴിച്ചാരുന്നോ. ചെറുപ്പക്കാരായ ബെെക്ക് യാത്രികര്‍ക്ക് അവരുടെ കണ്ണുകളെ വിശ്വസിക്കാനായില്ല. ദെെവമെ ഇത് ഒര്‍ജിനല്‍ പോലീസ് തന്നെ. എന്തായാലും ഭയന്ന് വിറച്ച് നിന്ന യുവാക്കളുടെ പേടി അതോടെ പമ്പ കടന്നു. പോലീസ് പിടികൂടിയാല്‍ എന്തെങ്കിലും തെറ്റ് ചൂണ്ടിക്കാട്ടി പിഴ ചുമത്തുമോ എന്ന ഭയത്തിലായിരുന്നു യുവാക്കള്‍.

യുവാക്കളെ തുടര്‍ന്ന് അദ്ദേഹം അടുത്ത് വിളിക്കുകയും കൂട്ടത്തിലുളള ഒരു യുവാവിനെ ചൂണ്ടിക്കാട്ടി ഡാ നിന്‍റെ പേപ്പറെല്ലാം ഓക്കെയാണ്. പിന്നെ അവനെ തന്നെ ചൂണ്ടിക്കാട്ടി അദ്ദേഹം പറഞ്ഞു ഇവനെ കണ്ട് പഠിക്ക് നിങ്ങള്‍ എല്ലാവരും വണ്ടിയുടെ നമ്പര്‍ പ്ലേറ്റ് ഇവന്‍ ചെയ്തിരിക്കുന്നത് പോലെ നല്ല രീതിയില്‍ സ്ഥാപിക്കണമെന്നും നിര്‍ദ്ദേശിച്ചു. ചിരിച്ച് കൊണ്ട് സൗഹൃദപരമായി സൗമ്യതയോടേയാണ് എസ് ഐ പെരുമാറിയത് .

അവസാനം സ്നേഹം കൊണ്ട് ചെറുപ്പക്കാരുടെ ചങ്ക് പൊട്ടിച്ച മറ്റൊരു ചോദ്യവും വല്ലതും കഴിച്ചാരുന്നോ. ഇതിന്‍റെ ദൃശ്യങ്ങള്‍ കൂട്ടത്തിലൊരു യുവാവിന്‍റെ ഹെല്‍മറ്റിലെ ക്യാമറയിലാണ് പതിഞ്ഞത്. തുടര്‍ന്ന് ഇത് സോഷ്യല്‍ മീഡിയയില്‍ വളരെ അധികം പങ്ക് വെക്കപ്പെടുകയും എസ് ഐയുടെ നന്മയെ ഏല്ലാവരും പ്രകീര്‍ത്തിക്കുകയും ചെയ്തു.

https://youtu.be/3JAEhEXXbJc

shortlink

Related Articles

Post Your Comments

Related Articles


Back to top button