KeralaLatest NewsElection NewsElection 2019

കുടിവെള്ളമില്ലാതെ വനമേഖലയും; ആനത്താരകളില്‍ വെള്ളം തേടി ആദിവാസികള്‍

നഗരം മാത്രമല്ല മലയോരമേഖലകളും കടുത്ത വേനലില്‍ ചുട്ടുപൊള്ളുകയാണ്. കടുത്ത ചൂടിലും കുടിവെള്ളക്ഷാമമോ വരള്‍ച്ചയോ അനുഭവപ്പെടാത്ത വനത്തിലെ ആദിവാസിമേഖലകളും ഇപ്പോള്‍ കുടിവെള്ളമില്ലാതെ കഷ്ടപ്പെടുകയാണ്.

കോതമഗംലത്ത് കുട്ടമ്പുഴയിലെ ആദിവാസി കുടികളിലാണ് കുടിവെള്ള ക്ഷാമം രൂക്ഷമാകുന്നത്. വനത്തിനുള്ളിലെ കൂരകളില്‍ താമസിക്കുന്നവര്‍ ്പ്രാഥമികാവശ്യങ്ങള്‍ക്കുള്ള വെള്ളത്തിനായി ബുദ്ധിമുട്ടുകയാണ്. കോളനികളില്‍ കുടിവെള്ളത്തിനായി ഒന്നിലേറെ പദ്ധതികളുടെ പൈപ്പ് ലൈനുകള്‍ ഉണ്ടെങ്കിലും വേനല്‍ കാലങ്ങളില്‍ ഇവിടെ കുടിവെള്ളം എത്താറേയില്ലെന്നാണ് ഇവര്‍ പറയുന്നത്.

ജപ്പാന്‍ ജലസേചന പദ്ധതിയുടെ പൈപ്പ് ലൈന്‍ കോളനികളിലെ താഴ്ന്ന പ്രദേശങ്ങളിലൂടെ കടന്ന് പോകുന്നുണ്ടെങ്കിലും ഗാര്‍ഹിക കണക്ഷനുകള്‍ നല്കാന്‍ കഴിയാത്ത സ്ഥിതിയാണുള്ളത്. ഇതില്‍ പൊതു ടാപ്പുകള്‍ സ്ഥാപിച്ചിട്ടുമില്ല. പാതിരാക്ക് ശേഷം മാത്രമാണ് ഇതില്‍ വല്ലപ്പോഴും വെള്ളമെത്തുക. മഴക്കാലങ്ങളില്‍ മല മുകളിലെ ഓലികളില്‍ നിന്ന് പൈപ്പിട്ട് വെള്ളമെടുക്കുകയാണ് അധിക കുടുംബവും.വേനല്‍ ആരംഭത്തോടെ തന്നെ വീടുകളിലെ കിണറുകളിലെ ജലവിതാനം താഴുകയും വീട്ടാവശ്യത്തിനുള്ള വെള്ളം പോലും ലഭ്യമല്ലാത്ത സ്ഥിതിവിശേഷത്തിലേക്ക് എത്തിയിരുന്നു.

ആനത്താരകളും മറ്റ് വന്യമൃഗങ്ങളും യഥേഷ്ടം വെള്ളം തേടിയെത്തുന്ന ഓലികളിലുള്ള വെള്ളമാണ് ഇവരുടെ ആശ്രയം. സ്ത്രീകള്‍ ജീവന്‍ പണയം വച്ചാണ് ഇത്തരം ഇടങ്ങളില്‍ നിന്ന് വെള്ളം ശേഖരിക്കുന്നത്. കെട്ടിക്കിടക്കുന്ന വെള്ളം വന്യമൃഗങ്ങളുടെ മലമൂത്ര വിസർജ്യങ്ങൾ കലർന്ന് മലിനമായിരിക്കുകയാണ്. തോടു വക്കിൽ ചെറുകുഴികൾ നിർമ്മിച്ച് അതിൽ നിന്നാണ് ഇവർ വെള്ളം ശേഖരിക്കുന്നത്.വാട്ടര്‍ അതോററ്റി കുടിവെള്ള വിതരണം കാര്യക്ഷമമാക്കുകയും നിലച്ച് പോയ പദ്ധതി പുനരിജീവിപ്പിക്കാന്‍ അടിയന്തിര നടപടി സ്വീകരിക്കുകയും വേണമെന്നാണ് ഇവര്‍ ആവശ്യപ്പെടുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button