India

നടിയെ ആക്രമിച്ച കേസില്‍ ദിലീപിനെതിരെ ഉടന്‍ കുറ്റം ചുമത്തില്ല

ന്യൂഡല്‍ഹി: കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസില്‍ ദിലീപിനെതിരെ ഇപ്പോള്‍ കുറ്റം ചുമത്തില്ലെന്ന് സുപ്രീംകോടതി. ഇത് സംബന്ധിച്ച് പ്രതിഭാഗവുമായി ധാരണയായെന്ന് സര്‍ക്കാര്‍ സുപ്രീം കോടതിയെ അറിയിച്ചു.

പ്രതിഭാഗവുംസര്‍ക്കാരും തമ്മിലുള്ള ധാരണ സുപ്രീംകോടതി രേഖപ്പെടുത്തി. നാളെ വിചാരണ കോടതി ഇതുമായി ബന്ധപ്പെട്ട കേസ് പരിഗണിക്കാന്‍ ഇരിക്കുകയാണ്. നേരത്തെ ഹൈക്കോടതി തന്നെ കേസില്‍ ആറു മാസത്തിനിടെ തീര്‍പ്പു കല്പിക്കണമെന്ന് ഉത്തരവിട്ടിരുന്നു.

ദിലീപ് കുറ്റം ചുമത്തരുതെന്ന് സുപ്രീം കോടതിയില്‍ ആവശ്യം ഉന്നയിക്കുകയായിരുന്നു. മെമ്മറി കാര്‍ഡിന്റെ പകര്‍പ്പ് ആവശ്യപ്പെട്ടുള്ള ദിലീപിന്റെ ഹര്‍ജി സുപ്രീം കോടതിയുടെ പരിഗണനയിലുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button