Latest NewsKerala

ഈ തൃശ്ശൂരുകാരിയുടെ ചിത്രം ഫോണിന്റെ സ്‌ക്രീന്‍ സേവര്‍ ആക്കണമെന്ന് ആനന്ദ് മഹീന്ദ്ര

‘തൃശൂര്‍ ഉള്ള ഈ മിടുക്കിയെ ആര്‍ക്കെങ്കിലും അറിയാമോ? എനിക്ക് അവളുടെയും അവളുടെ കുതിരയുടെയും ചിത്രം വേണം, സ്‌ക്രീന്‍ സേവറാക്കാന്‍. അവള്‍ എന്റെ ഹീറോയാണ്. സ്‌കൂളിലേക്കുള്ള അവളുടെ യാത്ര ഭാവിയെക്കുറിച്ചുള്ള ശുഭപ്രതീക്ഷകള്‍ എന്നില്‍ നിറക്കുന്നു”, വ്യവസായി ആനന്ദ് മഹീന്ദ്രയുടെ ട്വീറ്റാണ് ഇത്.

കുതിരപ്പുറത്ത് സഞ്ചരിക്കുന്ന തൃശൂരിലെ മാള ഹോളി ഗ്രേസ് സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍തിഥിനിയായ കൃഷ്ണയെയാണ് ആനന്ദ് മഹീന്ദ്ര അന്വേഷിക്കുന്നത്. ഇതിനോടകം തന്നെ സോഷ്യല്‍ മീഡിയയില്‍ വൈറലായ താരമാണ് കൃഷ്ണ. ഇവള്‍ സ്‌കൂളില്‍ പോകുന്നത് ബസില്‍ തൂങ്ങിയൊന്നുമല്ല, തലയെടുപ്പോടെ കുതിരപ്പുറത്താണ്. കൃഷ്ണയുടെ വീഡിയോ വൈറലായിരുന്നു. ‘റാണാ കൃഷ്’ എന്നാണ് കൃഷ്ണയുടെ കുതിരയുടെ പേര്. ശരിക്കും റാണയുടെ പുറത്തേറി പോകുന്ന മാളയിലെ ഝാന്‍സിറാണിയെയാണ് കൃഷ്ണയെന്നാണ് നാട്ടുകാരുടെ അഭിപ്രായം. കുതിരയോട്ട മത്സരങ്ങളില്‍ പങ്കെടുക്കുക എന്നതാണ് കൃഷ്ണയുടെ സ്വപ്നം. അതേസമയം കൃഷ്ണ സ്‌കൂളില്‍ മാത്രമല്ല, കടയില്‍ സാധനങ്ങള്‍ വാങ്ങാന്‍ പോകുന്നതും കുതിരപ്പുറത്താണ്. പൂജാരി അജയ് കാലിന്ദയുടെ മകളാണ് കൃഷ്ണ.

shortlink

Related Articles

Post Your Comments

Related Articles


Back to top button