KeralaLatest News

ബിഷപ്പിനെതിരെ അഞ്ചു വകുപ്പുകൾ ; കുറ്റപത്രം ഇന്ന് സമര്‍പ്പിക്കും

കോട്ടയം: ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൽ പ്രതിയായ പീഡനക്കേസിൽ അന്വേഷണസംഘം ഇന്ന് കുറ്റപത്രം ഇന്ന് സമർപ്പിക്കും. ഉച്ചയ്ക്ക് ശേഷം പാലാ സെഷന്‍സ് കോടതിയിലാണ് കുറ്റപത്രം സമർപ്പിക്കുന്നത്. എന്നാൽ വിചാരണ ജില്ലാ കോടതിയിലാണ് നടക്കുക.സ്പെഷ്യല്‍ പ്രോസിക്യൂട്ടര്‍ ജിതേഷ് ജെ ബാബു എസ്പി ഹരിശങ്കര്‍ എന്നിവരുടെ നേതൃത്വത്തിലാണ് കുറ്റപത്രം തയ്യായായത്.

2000 പേജുള്ള കുറ്റപത്രത്തിൽ ബിഷപ്പിനെതിരെ ഐ പിസി 342, 376(2)(കെ) 376 (2) എന്‍ 376(സി) (എ) 377 506(1) എന്നീ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. അതായത് അന്യായമായി തടഞ്ഞുവെച്ചു, അധികാരദുര്‍വിനിയോഗം നടത്തി ലൈംഗികമായി പീഡിപ്പിച്ചു, പ്രകൃതിവിരുദ്ധലൈംഗികപീഡനം നടത്തി, ഭീഷണിപ്പെടുത്തി, ഒരേ സ്ത്രീയെ സ്വാധീനം ഉപയോഗിച്ച്‌ തുടര്‍ച്ചയായി ബലാത്സംഗം ചെയ്തു എന്നീ വകുപ്പുകളാണ് ഫ്രാങ്കോയ്ക്ക് എതിരെ ചുമത്തിയിരിക്കുന്നത്. ജീവപര്യന്തം വരെ തടവ് ശിക്ഷ കിട്ടുന്ന വകുപ്പുകളാണ് ഇവ.

കര്‍ദ്ദിനാള്‍ ജോര്‍ജ് ആലഞ്ചേരിയും നാല് ബിഷപ്പുമാരും ഉള്‍പ്പടെ കേസില്‍ 83 സാക്ഷികളുണ്ട്. കര്‍ദ്ദിനാളിന് പുറമേ പാലാ രൂപതാ ബിഷപ്പ് ജോസഫ് കല്ലറങ്ങാട് ഭഗല്‍പൂര്‍ രൂപത ബിഷപ്പ് കുര്യന്‍ വലിയകണ്ടത്തില്‍ ഉജ്ജയിന്‍ രൂപതാ ബിഷപ്പ് സെബാസ്റ്റ്യന്‍ വടക്കേല്‍ എന്നിവരും 25 കന്യാസ്ത്രിമാരും 11 വൈദികരും സാക്ഷികളാണ് സാക്ഷികള്‍ കൂറുമാറാതിരിക്കാന്‍ പ്രധാനപ്പെട്ട 10 സാക്ഷികളുടെ രഹസ്യമൊഴി രേഖപ്പെടുത്തിയിരുന്നു. കുറ്റപത്രം സമർപ്പിക്കാൻ വൈകുന്നതിൽ പ്രതിഷേധിച്ച് കന്യാസ്ത്രീകൾ തെരുവിലിറങ്ങിയിരുന്നു. അതിനാലാണ് വേഗത്തിൽ കുറ്റപത്രം സമർപ്പിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button