Election NewsLatest NewsIndiaElection 2019

ലോക്‌സഭാ തെരഞ്ഞെടുപ്പ്;ഒന്നാംഘട്ട പരസ്യപ്രചാരണം ഇന്ന് അവസാനിക്കും

ന്യൂഡൽഹി: ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ ഒന്നാംഘട്ട പരസ്യപ്രചാരണം ഇന്ന് അവസാനിക്കും.വ്യാഴാഴ്ചയാണ് ആദ്യഘട്ട വോട്ടെടുപ്പ് .ഇരുപത് സംസ്ഥാനങ്ങളിലും കേന്ദ്രഭരണപ്രദേശങ്ങളിലുമുള്ള 91 ലോക്‌സഭാ മണ്ഡലങ്ങളിലാണ്്‌നടക്കുന്നത്.

ആൻഡമാൻ നിക്കോബാർ, ലക്ഷദ്വീപ് എന്നീ കേന്ദ്രഭരണപ്രദേശങ്ങളും മേഘാലയ, മിസോറാം, നാഗലാന്റ്, സിക്കിം, തെലങ്കാന, ആന്ധ്രാപ്രദേശ്, ഉത്തരാഖണ്ഡ് എന്നീ സംസ്ഥാനങ്ങളിലുമാണ് ഏപ്രിൽ 11ന് ഒറ്റഘട്ടത്തിൽ തെരഞ്ഞെടുപ്പ് നടക്കുന്നത്.

യുപി അടക്കമുള്ള വിവിധ ഘട്ടങ്ങളിൽ തെരഞ്ഞെടുപ്പ് നടക്കുന്ന 9 സംസ്ഥാനങ്ങളിലെ ചില മണ്ഡലങ്ങളിലും അന്നേ ദിവസം തെരഞ്ഞെടുപ്പ് നടക്കും.ഏഴ് ഘട്ടങ്ങളായാണ് ഇത്തവണ ലോക്‌സഭാ തെരഞ്ഞെടുപ്പ് പൂർത്തിയാവുക. രണ്ടാംഘട്ടം ഈ മാസം 18 നാണ്. കേരളമുൾപ്പടെയുള്ള സംസ്ഥാനങ്ങളിൽ ഏപ്രിൽ 23 നാണ് വോട്ടെടുപ്പ്. മെയ് 23 ന് ഫലപ്രഖ്യാപനം ഉണ്ടാകും.

shortlink

Related Articles

Post Your Comments

Related Articles


Back to top button