KeralaLatest News

നിർത്തിയിട്ട ലോറിക്ക് പിന്നിൽ മറ്റൊരു ലോറി ഇടിച്ചു ; അപകടത്തിൽ രണ്ടു മരണം

നെട്ടൂർ : നിർത്തിയിട്ട ലോറിക്ക് പിന്നിൽ മറ്റൊരു ലോറി ഇടിച്ചു രണ്ടുപേർ മരിച്ചു.കന്യാകുമാരി സ്വദേശികളായ വർഗീസ് ,ജോൺ എന്നിവരാണ് മരിച്ചത്.വെള്ളറടയിൽനിന്ന് പെരുമ്പാവൂരിലേക്ക് താടിയുമായി വന്ന ലോറിയാണ് അപകടത്തിൽപ്പെട്ടത്. ഈ ലോറിയിലെ ഡ്രൈവറും ക്ളീനറുമാണ് മരിച്ചത്. എറണാകുളം നെട്ടൂരിൽ വെച്ചാണ് അപകടം നടന്നത്.പോലീസ് സംഭവസ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. ഇൻക്വസ്റ്റ് പൂർത്തിയായ ശേഷം മൃതദേഹം നാട്ടിലെത്തിക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button