Latest NewsInternational

ആനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട കണ്ടാമൃഗ വേട്ടക്കാരന്റെ മൃതദേഹം സിംഹം തിന്നു; അന്വേഷിച്ചെത്തിയവർക്ക് ലഭിച്ചത് തലയോട്ടിയും പാന്‍റ്സും

ദക്ഷിണ ആഫ്രിക്ക: ആനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട കണ്ടാമൃഗ വേട്ടക്കാരന്റെ മൃതദേഹം സിംഹം തിന്നു. ദക്ഷിണ ആഫ്രിക്കയിലെ ഒരു പാർക്കിലാണ് സംഭവം. കഴിഞ്ഞ ചൊവ്വാഴ്ചയാണ് കണ്ടാമൃഗത്തെ വേട്ടയാടാനായി അഞ്ച് പേരടങ്ങുന്ന സംഘം ആയുധങ്ങളുമായി പാര്‍ക്കിനുള്ളില്‍ അനധികൃതമായി പ്രവേശിച്ചത്. ഇതിലൊരാളെ ആന ആക്രമിക്കുകയായിരുന്നു. ഇയാളെ അന്വേഷിച്ച് പാർക്കിലെത്തിയവർക്ക് ലഭിച്ചത് കണ്ടെത്താനായത് തലയോട്ടിയും ഇയാള്‍ ധരിച്ചിരുന്ന പാന്‍റ്സും മാത്രമായിരുന്നു. ഇയാളിൽ നിന്ന് പാര്‍ക്കില്‍ അനധികൃതമായി പ്രവേശിച്ച നാല് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ഇവരില്‍ നിന്ന് തോക്കും മറ്റ് ആയുധങ്ങളും കണ്ടെടുത്തു.

ക്രുഗര്‍ ദേശീയോദ്യാനത്തില്‍ കാല്‍നടയായി പ്രവേശിക്കുന്നത് ജീവന് ഭീഷണിയാണ്. അത്രയേറെ വന്യമൃഗങ്ങളുണ്ടിവിടെ. കൊല്ലപ്പെട്ടയാളുടേതായി ആകെ അവശേഷിച്ചത് തലയോട്ടിയും പാന്റും മാത്രമാണെന്ന് ക്രുഗര്‍ ദേശീയോദ്യാന മാനേജിങ് എക്‌സിക്യൂട്ടീവ് ഗ്ലെന്‍ ഫിലിപ്‌സ് വ്യക്തമാക്കി.

shortlink

Post Your Comments


Back to top button