Latest NewsFunny & Weird

പ്രവാസിയായ മകന് സര്‍പ്രൈസ് നല്‍കി ഉമ്മ; വീഡിയോ

സാധാരണയായി പ്രവാസിയായ മക്കള്‍ അമ്മമാര്‍ക്ക് കൊടുക്കുന്ന സര്‍പ്രൈസ് വീഡിയോകള്‍ സോഷ്യല്‍ മീഡിയയില്‍ കാണാറുണ്ട്. എന്നാല്‍ ഇത്തവണ പ്രവാസിയായ മകന് ഉമ്മ കൊടുത്ത സര്‍പ്രൈസ് ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. സിംഗപ്പൂരിലെ മകന്‍ ജോലി ചെയ്യുന്ന സൂപ്പര്‍മാര്‍ക്കറ്റില്‍ എത്തിയാണ് ഈ ഉമ്മ സര്‍പ്രൈസ് ഒരുക്കിയത്. മകന്‍ ജോലി ചെയ്യുന്ന കടയില്‍ പര്‍ദ്ദ ധരിച്ചാണ് ഉമ്മ എത്തിയത്. സാധനങ്ങള്‍ വാങ്ങിയശേഷം ഇന്ത്യന്‍ രൂപ മകന് നേരെ നീട്ടി. ഇതുകണ്ടതോടെ യുവാവിനു സംശയമായി. ഒരാള്‍ ഇതൊല്ലാം വിഡിയോയില്‍ പകര്‍ത്തുന്നതും മകന്റെ ശ്രദ്ധയില്‍പ്പെട്ടു. ഇതോടെ മുന്‍പില്‍ നില്‍ക്കുന്ന സ്ത്രീയുടെ ഹിജാബ് ഊരി മാറ്റി നോക്കുകയായിരുന്നു മകന്‍. അപ്പോഴാണ് ഉമ്മയാണെന്ന് മകന്‍ മനസിലാക്കുന്നത്. പിന്നീട് കൗണ്ടറില്‍ നിന്ന് പുറത്തുവന്ന് ഉമ്മയെ കെട്ടിപ്പിടിച്ചു. യുവാവിന്റെ കണ്ണ് നിറയുന്നതും തുടയ്ക്കുന്നതും വീഡിയോയില്‍ കാണാം. എന്തായാലും സംഭവം വൈറലായി.

https://www.facebook.com/varietymedia.in/videos/344229339550619/?t=0

shortlink

Related Articles

Post Your Comments

Related Articles


Back to top button