Latest NewsElection NewsIndia

തിരഞ്ഞെടുപ്പ്; മോദി ഇന്ന് രണ്ട് റാലിയില്‍

ബെംഗളൂരു: പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് രണ്ട് റാലിയില്‍ പങ്കെടുക്കും. കര്‍ണാടകയില്‍ ചിത്രദുര്‍ഗയിലും മൈസൂരുവിലും ബിജെപി റാലിയില്‍ പങ്കെടുക്കും. ഈ മാസം 12,13,18 തീയതികളിലായി സംസ്ഥാനത്ത് അഞ്ച് റാലിയില്‍ക്കൂടി പ്രധാനമന്ത്രി പങ്കെടുക്കുന്നുണ്ട്. അതേസമയം 18ന് ബാഗല്‍ക്കോട്ട്, ചിക്കോഡി എന്നിവിടങ്ങളില്‍ നടത്താന്‍ നിശ്ചയിച്ച പ്രചാരണ പരിപാടിക്കെതിരെ വിമര്‍ശമുയര്‍ന്നിട്ടുണ്ട്. സംസ്ഥാനത്ത് പകുതി മണ്ഡലങ്ങളിലേക്ക് തിരഞ്ഞെടുപ്പ് നടക്കുന്ന അന്ന് മോദിയുടെ തിരഞ്ഞെടുപ്പ് പ്രസംഗം തത്സമയം സംപ്രേഷണം ചെയ്യുന്നത് വോട്ടര്‍മാരെ സ്വാധീനിക്കുമെന്നാണ് ആക്ഷേപം.

shortlink

Related Articles

Post Your Comments

Related Articles


Back to top button