Latest NewsBusiness

ഇന്നത്തെ ഓഹരി വിപണി അവസാനിച്ചത് നഷ്ടത്തിൽ

മുംബൈ : ഇന്നത്തെ ഓഹരിവിപണി നഷ്ടത്തിൽ അവസാനിച്ചു. വ്യാപാരം ആരംഭിച്ചപ്പോൾ നേട്ടത്തിലെത്തിയ വിപണിയാണ് നഷ്ടത്തിലേക്ക് വീണത്. സെന്‍സെക്‌സ് 14 പോയിന്റ് നഷ്ടത്തിലും നിഫ്റ്റി 10 പോയിന്റ് നഷ്ടത്തില്‍ 11,594 ലാണ് വ്യാപാരം അവസാനിപ്പിച്ചത്. വാഹനം, ബാങ്ക്, ലോഹം, എഫ്എംസിജി, ഫാര്‍മ എന്നീ വിഭാഗങ്ങളിലെ ഓഹരികള്‍ വില്പന സമ്മര്‍ദം നേരിട്ടു. ഏഷ്യന്‍ പെയ്ന്റ്‌സ്, ഭാരതി എയര്‍ടെല്‍, ഇന്ത്യ ബുള്‍സ് എച്ച്എസ്ജി, ഇന്ത്യ ബുള്‍സ് ഹൗസിങ്, ഐഒസി, ബജാജ് ഫിനാന്‍സ്, വേദാന്ത, യെസ് ബാങ്ക് തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്.

Tags

Post Your Comments


Back to top button
Close
Close