Latest NewsIndia

ക്ഷേത്രങ്ങള്‍ സംരക്ഷിക്കേണ്ടത് വിശ്വാസികള്‍: സര്‍ക്കാര്‍ ഇടപെടുന്നതെന്തിനെന്ന് സുപ്രീം കോടതി

ന്യൂഡല്‍ഹി: ക്ഷേത്രങ്ങളും മതസ്ഥാപനങ്ങളും നിയന്ത്രിക്കുന്നത് ഭക്തരാണെന്ന് സുപ്രീംകോടതി. ഒഡിഷയിലെ പുരി ജഗന്നാഥക്ഷേത്രത്തിലെ ഭക്തരെ ബുദ്ധിമുട്ടിക്കുന്നതുമായി ബന്ധപ്പെട്ട പരാതിയിലാണ് കോടതിയുടെ പരാമര്‍ശം. ജസ്റ്റിസ് എസ്.എ. ബോബ്ഡെ അധ്യക്ഷനായ ബെഞ്ചിന്റേതാണ് വാക്കാലുള്ള പരാമര്‍ശം. മതസ്ഥാപനങ്ങളും ക്ഷേത്രങ്ങളും സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ നിയന്ത്രിക്കുന്നതെന്തിനാണെന്നാണ് കോടതി ചോദിച്ചത്.

അതേസമയം മതനിരപേക്ഷരാജ്യത്ത് ക്ഷേത്രഭരണത്തില്‍ സര്‍ക്കാരിന് എത്രത്തോളം ഇടപെടാനാകുമെന്ന് അറ്റോര്‍ണി ജനറല്‍ കെ.കെ. വേണുഗോപാല്‍ പരാമര്‍ശിച്ചു.
ശബരിമലയിലെ പ്രശ്‌നം ചൂണ്ടിക്കാട്ടിയുള്ള അദ്ദേഹത്തിന്റെ പരാമര്‍ശത്തെ കോടതി ശരിവച്ചു. ഇത് മതവികാരത്തിന്റെ വിഷയം മാത്രമല്ലെന്നും വിഗ്രഹങ്ങള്‍ വിലമതിക്കാനാവാത്തതാണെന്നും ബെഞ്ച് പറഞ്ഞു.

ശബരിമല ഭരിക്കുന്ന തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിനെ നിയമിക്കുന്നത് സര്‍ക്കാരാണെന്നെന്നും സര്‍ക്കാര്‍ നിയമിക്കുന്ന ബോര്‍ഡുകളാണ് രാജ്യത്ത് പലയിടത്തും ക്ഷേത്രങ്ങള്‍ ഭരിക്കുന്നതെന്നും അറ്റോര്‍ണി ജനറല്‍ ചൂണ്ടിക്കാട്ടി. മതനിരപേക്ഷ രാജ്യത്ത് ക്ഷേത്രങ്ങളുടെ ഭരണത്തില്‍ സര്‍ക്കാരിന് എത്രത്തോളം ഇടപെടാനാകുമെന്നുമുള്ള അറ്റോര്‍ണി ജനറലിന്റെ ചോദ്യങ്ങള്‍ കോടതി ശരിവച്ചു.

പുരി ക്ഷേത്രം സന്ദര്‍ശിച്ച് വിശദമായ റിപ്പോര്‍ട്ട് നല്‍കിയിതായി് അമിക്കസ് ക്യൂറി രഞ്ജിത് കുമാര്‍ അറിയിച്ചു. ക്ഷേത്രത്തിലെത്തുന്ന പാവപ്പെട്ടവരും നിരക്ഷരരുമായ ഭക്തര്‍ പലവിധത്തിലും പീഡനം അനുഭവിക്കുന്നുണ്ടെന്നും ബെഞ്ച് പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button