Latest NewsInternational

ഇസ്രയേല്‍ ദേശീയ തെരഞ്ഞെടുപ്പ് : ആറാം തവണയും ബെഞ്ചമിന്‍ നെതന്യാഹു തന്നെ ഇസ്രയേല്‍ പ്രധാനമന്ത്രി

ജെറുസലം : ഇസ്രായേല്‍ പ്രധാനമന്ത്രിയായി ആറാം തവണയും ബെഞ്ചമിന്‍ നെതന്യാഹു അധികാരത്തിലേറും. ദേശീയ തെരഞ്ഞെടുപ്പില്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ പാര്‍ട്ടിയ്ക്ക് വന്‍ വിജയം.
വലത് പക്ഷ ലിക്കുഡ് പാര്‍ട്ടിക്ക് പാര്‍ലമെന്റില്‍ 37 സീറ്റുകളാണ് കരസ്ഥമാക്കാന്‍ സാധിച്ചത്. പ്രധാന എതിരാളി ബെന്നി ഗാന്‍സിന്റ ബ്ലൂ ആന്റ് വൈറ്റ് സഖ്യത്തിന് 36 സീറ്റുകളാണ് ലഭിച്ചത്.

120 സീറ്റുകളുള്ള പാര്‍ലമെന്റില്‍ ഒരു പാര്‍ട്ടിക്കും വ്യക്തമായ ഭൂരിപക്ഷമില്ലെങ്കിലും നെതന്യാഹുവിന്റെ ലിക്കുഡ് പാര്‍ട്ടി സഖ്യ സര്‍ക്കാര്‍ രൂപീകരിച്ച് ശക്തമായി അധികാരത്തിലേറുമെന്ന് ടി.വി ചാനല്‍ 12 റിപ്പോര്‍ട്ട് ചെയ്യുന്നു. അഞ്ച് തവണയും നെതന്യാഹു വന്‍ ഭൂരിപക്ഷത്തോടെ ഇസ്രായേല്‍ പ്രധാനമന്ത്രി പദവിയിലിലെത്തിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button