Nattuvartha

ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പ്; വരുംദിവസങ്ങളിലും ചൂട് കൂടുമെന്നും മുന്നറിയിപ്പ്

മൂന്ന് ഡിഗ്രി സെല്‍ഷ്യസ് വരെ താപനില ഉയര്‍ന്നേക്കാമെന്നാണ് ഗവേഷകര്‍

തിരുവനന്തപുരം: ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പ് വ്യക്തമാക്കി. സംസ്ഥാനത്ത് അടുത്ത രണ്ട് ദിവസങ്ങളിലും ചൂട് വര്‍ധിച്ചേക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. നിലവിലുള്ള ഉയര്‍ന്ന താപനിലയില്‍ നിന്നും ശരാശരി മൂന്ന് ഡിഗ്രി സെല്‍ഷ്യസ് വരെ താപനില ഉയര്‍ന്നേക്കാമെന്നാണ് ഗവേഷകര്‍ പറയുന്നത്.

ജാ​ഗ്രതാ നൽകിയിരിക്കുന്ന നേരങ്ങളിൽ പുറത്തിറങ്ങുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് ദുരന്ത നിവാരണ അതോറിറ്റിയും നിര്‍ദ്ദേശിച്ചിട്ടുണ്ട്. ഇന്നലെ മാത്രം സംസ്ഥാനത്തിന്റെ വിവിധയിടങ്ങളില്‍ ഉള്ള 36 പേര്‍ക്ക് സൂര്യാതപമേറ്റു. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ പ്രത്യേകിച്ച് ആലപ്പുഴ , കോട്ടയം, പാലക്കാട്, വയനാട്, ഇടുക്കി ജില്ലകളില്‍ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button